Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എനിക്ക് മികച്ച റെക്കോഡുണ്ടായിരുന്നു', ഏകദിന ടീമില്‍ നിന്ന് പുറത്തായതിനെപ്പറ്റി രഹാനെ

അബുദാബി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്ലാസിക് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് അജിന്‍ക്യ രഹാനെയെ വിശേഷിപ്പിക്കപ്പെടുന്നത്. രാഹുല്‍ ദ്രാവിഡിന്റെ വിരമിക്കലിന് ശേഷം അദ്ദേഹത്തിന്റെ ശൈലിയോട് ആരാധകര്‍ രഹാനെയെ സാമ്യപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാണ് രഹാനെ. മികച്ച റെക്കോഡുണ്ടായിട്ടും പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് രഹാനെയെ തഴയുകയായിരുന്നു.

രഹാനെ

2018 ഫെബ്രുവരിയിലാണ് അവസാനമായി രഹാനെ ഇന്ത്യക്കുവേണ്ടി ഏകദിനം കളിച്ചത്. ഇപ്പോഴിതാ മടങ്ങിവരവ് ആഗ്രങ്ങളെക്കുറിച്ചും ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് രഹാനെ. 'പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. ഏകദിനത്തില്‍ നിന്ന് പുറത്താകുന്നതിന് മുമ്പ് എനിക്ക് മികച്ച റെക്കോഡുണ്ടായിരുന്നുവെന്ന് നോക്കിയാല്‍ മനസിലാകും.

രഹാനെ

ആളുകള്‍ പ്രഹരശേഷിയെപ്പറ്റിയും ശരാശരിയെപ്പറ്റിയുമാണ് സംസാരിക്കുന്നത്. 50 ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പുറത്താകുന്നതിന് മുമ്പ് എന്റെ ശരാശരിയും സ്‌ട്രൈക്കറേറ്റും മികച്ചത് തന്നെയായിരുന്നു. ആളുകള്‍ എന്ത് പറയുന്നു എന്നതിലല്ല ഞാന്‍ എന്റെ കഴിവിനെ വിശ്വസിക്കുന്നു'-രഹാനെ പറഞ്ഞു. 2019ല്‍ ഒരു ഏകദിനത്തില്‍ പോലും രഹാനെയെ ഇന്ത്യ പരിഗണിച്ചില്ല. നാലാം നമ്പറില്‍ ഇന്ത്യ ഇപ്പോഴും ആളെ തേടുമ്പോള്‍ രഹാനെയെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടില്ല.

രഹാനെ

2018ല്‍ ദക്ഷിണാഫ്രിക്കയില്‍ 6 മത്സരം രഹാനെ കളിച്ചു. 2017ല്‍ 12 മത്സരത്തില്‍ നിന്ന് 48.83 ശരാശരിയില്‍ 586 റണ്‍സാണ് രഹാനെ നേടിയത്. 2019ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ നാലാം നമ്പറില്‍ രഹാനെ ഇന്ത്യന്‍ ടീമിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും സെലക്ടര്‍മാര്‍ അദ്ദേഹത്തെ പരിഗണിച്ചില്ല. 'ലോകകപ്പില്‍ നാലാം നമ്പറില്‍ ബാറ്റുചെയ്യുന്നതിനെക്കുറിച്ച് സത്യത്തില്‍ ചിന്തിച്ചിരുന്നു. ഇന്നത് കഴിഞ്ഞിരിക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ കഴിയില്ല. ഇംഗ്ലണ്ടില്‍ ലോകകപ്പ് നടക്കുമ്പോള്‍ ഞാന്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു. എന്റെ മുന്‍ റെക്കോഡുകള്‍ വളരെ മികച്ചതാണ്'-രഹാനെ പറഞ്ഞു.

രഹാനെ

ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് രഹാനെ. ഇപ്പോഴും ക്വാറന്റൈനിലായതിനാല്‍ ടീമില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഓപ്പണിങ് ബാറ്റ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെങ്കിലും തീരുമാനിക്കേണ്ടത് മാനേജ്‌മെന്റാണെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കുവേണ്ടി 90 ഏകദിനത്തില്‍ നിന്ന് 35.26 ശരാശരിയില്‍ 2962 റണ്‍സാണ് രഹാനെ നേടിയത്.20 ടി20യില്‍ നിന്ന് 375 റണ്‍സും 65 ടെസ്റ്റില്‍ നിന്ന് 4203 റണ്‍സും രഹാനെയ്ക്കുണ്ട്.

രഹാനെ

രഹാനെ

2015 ജൂലൈക്ക് ശേഷം നാലാം നമ്പറില്‍ 10 മത്സരം രഹാനെ കളിച്ചു.51.37 ശരാശരിയില്‍ 411 റണ്‍സും അദ്ദേഹം അടിച്ചെടുത്തു.96 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.നാല് അര്‍ധ സെഞ്ച്വറിയും നാലാം നമ്പറില്‍ അദ്ദേഹം നേടി.രഹാനെ നാലാമനായി ഇറങ്ങിയ 10 മത്സരത്തില്‍ ആറെണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു.2016ല്‍ ബ്രിസ്ബണില്‍ ഓസ്‌ട്രേലിയക്കെതിരേ 89 റണ്‍സ് നേടിയതാണ് നാലാം നമ്പറിലെ രഹാനെയുടെ മികച്ച പ്രകടനം.

Story first published: Thursday, August 27, 2020, 17:04 [IST]
Other articles published on Aug 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+