Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചപ്പോള്‍ ടിവി തല്ലിപ്പൊട്ടിച്ചു;അഫ്രീദി വിവാദത്തില്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് സമീപകാലത്തായി പുറത്തുവരുന്നത്. മതത്തിന്റെ പേരില്‍ ഡാനിഷ് കനേരിയ പാകിസ്താന്‍ ടീമില്‍ വിവേചനം നേരിട്ടതായുള്ള ഷുഹൈബ് അക്തറിന്റെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. അതിന്റെ വിവാദം കെട്ടടങ്ങവെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ ഒരു അഭിമുഖം വീണ്ടും പാകിസ്താന്‍ ക്രിക്കറ്റിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

കുറച്ച് വര്‍ഷം മുമ്പ് ഒരു പാകിസ്താന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് അഫ്രദിയെ വിവാദത്തില്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ ടി വി പരമ്പരയിലെ ആരതി ഉഴിയുന്ന രംഗം മകള്‍ അനുകരിക്കുന്ന കാണുവാനിടയായെന്നും ദേഷ്യംവന്നതില്‍ ടിവി തല്ലിപ്പൊട്ടിച്ചെന്നുമാണ് അഫ്രീദി അന്ന് പറഞ്ഞത്. കുട്ടികളുടെ മുന്നില്‍വെച്ച് ടിവി കാണരുതെന്ന് ഭാര്യയോട് ആവശ്യപ്പെട്ടും സ്വകാര്യമായി കാണുവാന്‍ നിര്‍ദേശിച്ചതായും അഫ്രീദി പറഞ്ഞു. അഫ്രീദിയുടെ ഈ അഭിമുഖത്തിന്റെ വീഡിയോ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. പാകിസ്താന്‍ ക്രിക്കറ്റില്‍ ഇപ്പോഴും വേര്‍തിരിവും വിദ്വേഷവും നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് താരങ്ങളുടെ വെളിപ്പെടുത്തലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

shahid-afridi1

ഇന്ത്യക്കകത്തും ഏറെ ആരാധകരുള്ള താരമാണ് അഫ്രീദി. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ശ്രദ്ധേയനായ താരം പലപ്പോഴും ഇന്ത്യന്‍ താരങ്ങളോടും ആരാധകരോടും മൃധുസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പാകിസ്താന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് അഫ്രീദി.

Story first published: Monday, December 30, 2019, 16:11 [IST]
Other articles published on Dec 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+