Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും ഇഷ്ടമുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആര്? തുറന്നുപറഞ്ഞ് അഫ്രീദി

കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി സൗഹൃദം തുടരുന്നതില്‍ മുന്‍പന്തിയിലാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ ഉള്‍പ്പെടെ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അഫ്രീദിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അഫ്രീദി.

 അഫ്രീദി

ട്വിറ്ററിലെ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് അഫ്രീദി മറുപടി നല്‍കിയത്. ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് വിരാട് കോലി, രോഹിത് ശര്‍മയെന്നാണ് അഫ്രീദി ഉത്തരം നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയിലുള്ള നിലവിലെ ഏക താരമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡ് ഭേദിക്കുമെന്ന് ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെ നോക്കുന്ന താരമാണ് കോലി.

രോഹിത് ശര്‍മ

ഇതിനോടകം 23,000 അന്താരാഷ്ട്ര റണ്‍സ് പിന്നിട്ട കോലി 43 ഏകദിന സെഞ്ച്വറിയും 27 ടെസ്റ്റ് സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. റണ്‍സ് പിന്തുടരുന്നതില്‍ അസാമാന്യ പ്രതിഭയുള്ള താരമാണ് കോലി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സമീപകാലത്തായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരമായ രോഹിതിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും(264*). 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം മിന്നും പ്രകടനമാണ് രോഹിത് പുറത്തെടുത്തത്.

ബ്രയാന്‍ ലാറ

എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരാണ് അഫ്രീദി പറഞ്ഞത്. പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ ബാറ്റ്‌സ്മാന്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് രണ്ടുപേരുടെ പേരാണ് അഫ്രീദി പറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ലാറയുടെ (400*) പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എബിഡി ഏത് വശത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്.

എബിഡി

ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡ് എബിഡിയുടെ പേരിലാണ്. നിലവിലെ ഏറ്റവും മികച്ച ബൗളര്‍ ആരെന്ന ചോദ്യത്തിന് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്. മികച്ച വേഗത്തോടൊപ്പം കൃത്യതയുമുള്ള കമ്മിന്‍സിനാണ് ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരം. 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അഫ്രീദി.

Story first published: Sunday, August 2, 2020, 13:19 [IST]
Other articles published on Aug 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+