ബ്രാഡ്മാനില്‍ ജെയിംസ് ബോണ്ടിനുണ്ടായ കുഞ്ഞെന്നാണ് വിചാരം; ഗംഭീറിനെതിരെ അഫ്രീദി
ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. 2007ല്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യ പാകിസ്ഥാന്‍ ഏകദിനത്തിനിടെയുണ്ടായ സംഭവത്തെ ഓര്‍ത്തെടുത്താണ് അഫ്രീദി തന്റെ ആത്മകഥയായ 'ഗെയിം ചെയ്ഞ്ചര്‍' എന്ന പുസ്തകത്തില്‍ ഗംഭീറിനെ വിമര്‍ശിക്കുന്നത്. അന്നത്തെ സംഭവത്തെക്കുറിച്ചും അഫ്രീദി വിവരിക്കുന്നുണ്ട്.
അഫ്രീദിയും ഗംഭീറും തമ്മിലുണ്ടായ ഉടക്ക് പിന്നീട് മാച്ച് റഫറിയുടെ അച്ചടക്ക നടപടിക്കും ഇടയാക്കി. ഗംഭീറിന് മാച്ച് ഫീയുടെ 95 ശതമാനവും അഫ്രീദിക്ക് 65 ശതമാനവുമാണ് പിഴ വിധിച്ചത്. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പലപ്പോഴും അച്ചടക്ക നടപടിക്ക് വിധേയനായ താരമാണ് ഗംഭീര്‍. നന്നായി കളിക്കുമ്പോഴും ഗംഭീറിനെതിരായ പ്രധാന വിമര്‍ശനവും അതുതന്നെയായിരുന്നു.

അന്നത്തെ സംഭവത്തെക്കുറിച്ച് അഫ്രീദി
അന്ന് സിംഗിളെടുക്കാന്‍ ഓടിയ ഗംഭീര്‍ തനിക്കുനേരെ പ്രകോപനമില്ലാതെ ഇടിക്കുകയായിരുന്നെന്ന് അഫ്രീദി പറയുന്നു. അമ്പയര്‍ ഇടപെട്ടതുകൊണ്ടാണ്, ഇല്ലെങ്കില്‍ അന്നുതന്നെ താന്‍ അതിനൊരു പരിഹാരമുണ്ടാക്കുമായിരുന്നു. മോശം വ്യക്തിത്വങ്ങളിലൊന്നാണ് ഗംഭീറിന്റേത്. ചിലരോടുള്ള ശത്രുതകള്‍ പ്രൊഫഷണലാണ്. ചിലതാണെങ്കിലും വ്യക്തിപരവും. ഗംഭീറിനോട് വ്യക്തിപരമായി തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് അഫ്രീദി പറഞ്ഞു.

ബ്രാഡ്മാന് ബോണ്ടിലുണ്ടായതുപോലെ
ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുട്ടിയാണ് താനെന്നാണ് ഗംഭീറിന്റെ വിചാരം. കറാച്ചിയില്‍ ഇത്തരം സ്വഭാവക്കാരെ ഞങ്ങള്‍ മറ്റൊരു പേരിലാണ് വിളിക്കുന്നത്. സന്തോഷമുള്ള പോസീറ്റീവായ ആളുകളെയാണ് തനിക്കിഷ്ടം. അവര്‍ പോരാട്ടവീര്യമുള്ളവരാണെന്നോ മത്സരക്ഷമത കാണിക്കുന്നവരാണെന്നോ എന്നതൊന്നും പ്രശ്‌നമല്ലെന്നും അഫ്രീദി പറയുന്നുണ്ട്.

ഗംഭീറിന് നെഗറ്റീവ് ചിന്താഗതി
ഗംഭീറിന്റെ കാഴ്ചപ്പാടുകള്‍ ശരിയായ രീതിയിലല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വ്യക്തിത്വം ഒട്ടുമില്ലാത്തയാളാണ് അദ്ദേഹം. റെക്കോഡുകളൊന്നും നേടാനായിട്ടില്ലെങ്കിലും കുപ്രസിദ്ധി ഗംഭീറിന് ഒട്ടേറെയുണ്ടെന്നും അഫ്രീദി വിലയിരുത്തി. കാണ്‍പൂരില്‍വെച്ച് ഇരുവരും പരസ്പരം സ്ത്രീകളുമായി ബന്ധപ്പെട്ട ചില മോശകാര്യങ്ങള്‍ പറഞ്ഞെന്നും അഫ്രീദിയുടെ പുസ്തകത്തിലുണ്ട്.

ഗംഭീറിനെതിരെ മുന്‍ പരിശീലകനും
ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്ടണ്‍ തന്റെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഗംഭീറിന്റെ മാനസികനില ശരിയല്ലായിരുന്നെന്നാണ് മുന്‍ പരിശീലകന്‍ പറയുന്നത്. മാനസികമായി ഏറ്റവും അസ്ഥിരമായ വ്യക്തിത്വതമുള്ള താരമാണ് ഗംഭീറെന്ന് അപ്ടണ്‍ പറയുന്നു. ഗംഭീറിന്റെ മാനസികാവസ്ഥ വളരെ നെഗറ്റീവാണ്. മാത്രമല്ല ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനു കുറവാണെന്നും അപ്ടണ്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications