Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഒത്തുകളി വിവാദവും; പ്രമുഖ താരം നിരീക്ഷണത്തില്‍

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് യുഎഇയില്‍ നടന്നുകൊണ്ടിരിക്കെ ഒത്തുകളി വിവാദം ഐസിസി നിരീക്ഷണത്തില്‍. അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദ് ആണ് ഒത്തുകളിയെക്കുറിച്ച് ടീം മാനേജ്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കിയത്. ഒക്ടോബര്‍ 5 മുതല്‍ 23 വരെ ഷാര്‍ജയില്‍ നടക്കാനിരിക്കുന്ന പ്രഥമ അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കായി ചിലര്‍ ഷഹ്‌സാദനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

mohammad-shahzad

താരം ഇക്കാര്യം ഉടന്‍തന്നെ ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും അതുവഴി ഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യം പരിശോധിച്ചുവരികയാണ്. പാക്തിയ ഫ്രാഞ്ചൈസിക്കുവേണ്ടിയാണ് ഷഹ്‌സാദ് കളിക്കാനിരുന്നത്. ബ്രണ്ടന്‍ മക്കുല്ലം, ഷാഹിദ് അഫ്രീദി, ക്രിസ് ഗെയില്‍ തുടങ്ങിയ പ്രമുഖര്‍ ടീമില്‍ കളിക്കുന്നുണ്ട്.

ഏഷ്യാ കപ്പിനിടെ ഒത്തുകളിക്കായി ഷഹ്‌സാദിനെ ചിലര്‍ ബന്ധപ്പെട്ടിരുന്നതായി ഐസിസി സ്ഥിരീകരിച്ചു. എന്നാല്‍, രാജ്യത്തിനുവേണ്ടിയല്ല, ടി20 ലീഗിലെ ഫ്രാഞ്ചൈസിക്കുവേണ്ടിയിരന്നു അത്. ശരിയായ വഴിയിലൂടെ അത് റി്‌പ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഐസിസിയുടെ അഴിമതി രഹിത വിഭാഗം അക്കാര്യം പരിശോധിക്കുവരികയാണെന്നും ഐസിസി വക്താവ് അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് അന്താരാഷ്ട്ര ടീമുകളുടെ ക്യാപ്റ്റന്മാരെ വാതുവെപ്പുകാര്‍ സമീപിച്ചിട്ടുണ്ട്. ഇത് ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ അന്വേഷണവും നടക്കുന്നുണ്ട്. 2017ലെ ശ്രീലങ്കന്‍ പര്യടനത്തിനിടെ ചിലര്‍ തന്നെ സമീപിച്ചതായി പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ആകെ 32 അന്വേഷണങ്ങളാണ് നടക്കുന്നത്. ഇതില്‍ 12 എണ്ണം കളിക്കാരുമായി ബന്ധപ്പെട്ടതാണ്. അഞ്ചെണ്ണം ഒഫീഷ്യലുകളുമായും മൂന്നെണ്ണം വ്യക്തിപരമായുള്ളതുമാണ് ഇവയെല്ലാം വിശദമായ അന്വേഷണത്തിലാണെന്നാണ് ഐസിസിയുടെ വിശദീകരണം.

Story first published: Tuesday, September 25, 2018, 8:32 [IST]
Other articles published on Sep 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+