Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

62 പന്തില്‍ 162!! സൂപ്പര്‍ സസായ്, അതും ടി20യില്‍; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അഫ്ഗാന്‍ താരം

ഡെറാഡൂണ്‍: ടി20യില്‍ റെക്കോഡുകള്‍ തിരുത്തികുറിച്ച് അഫ്ഗാന്‍പ്പട. ഓപ്പണര്‍ ഹസ്‌റാത്ത് സസായുടെ സൂപ്പര്‍ വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞത് ടി20യിലെ നിരവധി റെക്കോഡുകള്‍. അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യിലാണ് സൂപ്പര്‍ സസായിലൂടെ അഫ്ഗാന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. പല റെക്കോഡുകളും വഴിമാറിയ മല്‍സരത്തില്‍ 84 റണ്‍സിനാണ് അഫ്ഗാന്‍ ഐറിഷ്പ്പടയെ തല്ലിയോടിച്ചത്.


62 പന്തില്‍ 162 റണ്‍സ് വാരിക്കൂട്ടി സസായ്

62 പന്തില്‍ 162 റണ്‍സ് വാരിക്കൂട്ടി സസായ്

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലായിരുന്നു സസായ് ഷോ അരങ്ങേറിയത്. 62 പന്തില്‍ 16 കൂറ്റന്‍ സിക്‌സറുകളും 11 ബൗണ്ടറികളും അടിച്ച സസായ് പുറത്താവാതെ 162 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടീം ടോട്ടല്‍ റെക്കോഡുകളുള്‍പ്പെടെ പല റെക്കോഡുകളും തിരുത്തി കുറിച്ചാണ് സസായ് അഫ്ഗാനിസ്താന്‍ ഇന്നിങ്‌സിന് ബ്രേക്ക് നല്‍കിയത്.

ഫിഞ്ചിനു പിന്നില്‍... സിക്‌സറില്‍ ഒന്നാമന്‍

ഫിഞ്ചിനു പിന്നില്‍... സിക്‌സറില്‍ ഒന്നാമന്‍

അന്താരാഷ്ട്ര ടി20യിലെ എക്കാലത്തെയും രണ്ടാമത്തെ മികച്ച വ്യക്തിഗത സ്‌കോര്‍ നേടിയാണ് സസായ് കളംവിട്ടത്. പുറത്താവാതെ 162 റണ്‍സ് നേടിയ സസായ് ഓസീസ് താരം ആരോണ്‍ ഫിഞ്ചിന് തൊട്ടുപിന്നിലെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരേ 172 റണ്‍സ് അടിച്ചൂകൂട്ടിയ ഫിഞ്ചിന്റെ പേരിലാണ് നിലവില്‍ അന്താരാഷ്ട്ര ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

ക്ലബ്ബ് തലവും അന്താരാഷ്ട്ര ടി20യും എടുത്തു നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ളത്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഗെയ്ല്‍ പുറത്താവാതെ 175 റണ്‍സാണ് അടിച്ചുകൂട്ടിയത്.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ റെക്കോഡും അയര്‍ലാന്‍ഡിനെതിരായ മല്‍സരത്തിലൂടെ സസായ് തന്റെ പേരില്‍ കുറിച്ചു. 16 സിക്‌സറുകള്‍ അടിച്ചുകൂട്ടിയാണ് സസായ് റെക്കോഡിട്ടത്. അന്താരാഷ്ട്ര മല്‍സരങ്ങളും കൂടാതെ നോക്കുകയാണെങ്കില്‍ 18 സിക്‌സറുകളുമായി ഗെയ്‌ലാണ് മുന്നില്‍.

ടീം ടോട്ടലിലും കൂട്ടുകെട്ടിലും റെക്കോഡിട്ട് അഫ്ഗാന്‍

ടീം ടോട്ടലിലും കൂട്ടുകെട്ടിലും റെക്കോഡിട്ട് അഫ്ഗാന്‍

ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും കൂട്ടുകെട്ടുമാണ് അഫ്ഗാന്‍ ഐറിഷ്പ്പടയ്‌ക്കെതിരേ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നിശ്ചിത ഓവറില്‍ 278 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഓസീസിന്റെയും മറ്റു ടി20 മല്‍സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെയും റെക്കോഡുകളാണ് ഇതോടെ അഫ്ഗാന്‍ പഴങ്കഥയാക്കിയത്.

അന്താരാഷ്ട്ര മല്‍സരത്തില്‍ 2016ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് അടിച്ചുകൂട്ടിയതായിരുന്നു ഇതുവരെയുള്ള ടീം ടോട്ടല്‍ റെക്കോഡ്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

ടി20യിലെ ഏത് വിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ടാണ് സസായ്- ഉസ്മാന്‍ ഖാനി സഖ്യം അയര്‍ലാന്‍ഡിനെതിരേ നേടിയത്. അതും ഒന്നാം വിക്കറ്റിലായിരുന്നു ലോകോത്തര താരങ്ങളുടെ റെക്കോഡുകള്‍ സസായ്-ഖാനി സഖ്യം പഴങ്കഥയാക്കിയത്. ഒന്നാം വിക്കറ്റില്‍ 236 റണ്‍സാണ് അഫ്ഗാനു വേണ്ടി ഈ സഖ്യം അടിച്ചുകൂട്ടിയത്. ഗുജറാത്ത് ലയണ്‍സിനെതിരേ 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ് സഖ്യം നേടി 229 റണ്‍സെന്ന ടി20 ചരിത്രത്തിലെ റെക്കോഡാണ് സസായ്-ഖാനി വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞത്.

സസായ്ക്ക് പിന്തുണ നല്‍കി ഖാനി

സസായ്ക്ക് പിന്തുണ നല്‍കി ഖാനി

ഒന്നാം വിക്കറ്റില്‍ ഇരുവരും കൂടി നേടിയ 236 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പല റെക്കോഡുകളും അഫ്ഗാന്റെ പേരിലേക്ക് വഴിമാറാനിടയാക്കിയത്. 48 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 73 റണ്‍സാണ് ഖാനി നേടിയത്. അഞ്ച് പന്ത് നേരിട്ട മുഹമ്മദ് നബി രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 17 റണ്‍സ് അടിച്ചെടുത്തു.

മറുപടിയില്‍ ഓപ്പണറും ക്യാപ്റ്റനുമായ പോള്‍ സ്റ്റിര്‍ലിങിലൂടെ (91) പൊരുതി നോക്കിയെങ്കിലും ഐറിഷ് പോരാട്ടം ആറ് വിക്കറ്റിന് 194 റണ്‍സിലൊതുങ്ങുകയായിരുന്നു. 50 പന്തില്‍ 12 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് സ്റ്റിര്‍ലിങിന്റെ ഇന്നിങ്‌സ്. സസായാണ് മാന്‍ ഓഫ് ദി മാച്ച്.

പരമ്പരയും അഫ്ഗാനിസ്താന്

പരമ്പരയും അഫ്ഗാനിസ്താന്

തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടി20 പരമ്പരയും 2-0ന് അഫ്ഗാനിസ്താന്‍ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം ടി20യില്‍ കൂടി വിജയിച്ച് അയര്‍ലാന്‍ഡിനെതിരായ പരമ്പര തൂത്തുവാരാനൊരുങ്ങുകയാണ് അഫ്ഗാന്‍.


Story first published: Sunday, February 24, 2019, 12:33 [IST]
Other articles published on Feb 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+