Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പോണ്‍സര്‍മാര്‍ പണമടച്ചില്ല; ഇത്തവണ അഫ്ഗാന്‍ പ്രീമിയര്‍ ലീഗ് വേണ്ടെന്ന് ബോര്‍ഡ്

കാബൂള്‍: ക്രിക്കറ്റില്‍ അതിവേഗം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍.റാഷിദ് ഖാന്‍,മുഹമ്മദ് നബി തുടങ്ങിയ ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങള്‍ കളിക്കുന്ന അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്. ക്രിക്കറ്റിനെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന അഫ്ഗാന്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഇത്തവണ അഫ്ഗാന്‍ പ്രീമിയര്‍ ലീഗുണ്ടാകില്ലെന്നതാണ് ആ വാര്‍ത്ത.

പരസ്യ പങ്കാളികള്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കാനുള്ള പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇത്തവണ അഫ്ഗാന്‍ പ്രീമിയര്‍ ലീഗ് വേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചത്. പരസ്യപങ്കാളികളായ സ്‌നിക്‌സര്‍ സ്‌പോര്‍ട്‌സ് ഉടമ്പടി തെറ്റിച്ചെന്നും നല്‍കാനുള്ള പണം നല്‍കിയില്ലെന്നുമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആരോപണം. അടുത്ത സീസണില്‍ പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ലീഗ് നടത്തുമെന്നും അവര്‍ അറിയിച്ചു.

afghanistanpremierleague

കൂടാതെ അവസാന സീസണിലെ ലീഗിന്റെ നടത്തിപ്പില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.ഇത്തവണ ലീഗ് നടത്താന്‍ സാധിക്കാത്തത് ആരാധകര്‍ക്കും താരങ്ങള്‍ക്കും ഒരുപോലെ നിരാശ സമ്മാനിക്കുന്ന കാര്യമാണ്. ബംഗ്ലാദേശിനെതിരേ ടെസ്റ്റ് വിജയം നേടി ചരിത്രത്തില്‍ ഇടം നേടി അഫ്ഗാന്‍ ക്രിക്കറ്റ് വളരുന്ന സാഹചര്യത്തില്‍ പുത്തന്‍ താരങ്ങളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കുന്ന ലീഗ് നടത്താന്‍ സാധിക്കാത്തത് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനും തിരിച്ചടിയാണ്.

Story first published: Saturday, September 14, 2019, 8:53 [IST]
Other articles published on Sep 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+