Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി വിരമിക്കല്‍ പ്രഖ്യാപിച്ചു

ദുബായ്: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ മുഹമ്മദ് നബി വിരമിക്കല്‍ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനുശേഷം അന്താരാഷ്ട ടെസ്റ്റ് കരിയറിന് നബി വിരാമമിടും. മുഹമ്മദ് നബി ടെസ്റ്റ് കരിയറിന് വിരാമമിടുകയാണെന്ന് അഫ്ഗാന്‍ ടീം മാനേജര്‍ നസി ജാര്‍ അബ്ദുര്‍റഹിംസായ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധപതിപ്പിക്കുന്നതിനായാണ് നബിയുടെ വിരമിക്കല്‍.

അടുത്തകാലത്താണ് അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവി ലഭിച്ചത്. ഇതിനുശേഷം മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ടീം കളിച്ചു. മൂന്നു കളികളിലും നബി ടീമിനുവേണ്ടി കളിക്കാനിറങ്ങിയിരുന്നു. നവംബറില്‍ ഡെറാഡൂണില്‍ വെച്ച് വെസ്റ്റിന്‍ഡീസിനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം. മൂന്നു കളികളിലെ അഞ്ച് ഇന്നിങ്‌സുകളില്‍നിന്നായി നബി ഇതുവരെ 25 റണ്‍സാണ് നേടിയത്. 4 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

mohammednabi

പരിമിത ഓവര്‍ ക്രിക്കറ്റില്‍ അഫ്ഗാന്റെ പ്രധാന കളിക്കാരനാണ് നബി. ടി20, ഏകദിന ക്രിക്കറ്റില്‍ ഒട്ടേറെ മത്സരങ്ങളില്‍ ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും നബി ടീമിനുവേണ്ടി കളിക്കാനിറങ്ങും. ഐപിഎല്‍ ഉള്‍പ്പെടെ ലോകമെങ്ങുമുള്ള ടി20 ലീഗുകളിലും നബി സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Story first published: Friday, September 6, 2019, 14:41 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+