ഇതെന്ത് ബൗളിങ്ങും ഫീല്‍ഡിങ്ങും?; റാഷിദ് ഖാനെതിരെ ആഞ്ഞടിച്ച് അഫ്ഗാന്‍ ക്യാപ്റ്റന്‍
കഴിഞ്ഞദിവസം ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയ്‌ക്കെതിരെ പന്തെറിഞ്ഞ താരത്തിന് ഒരു വിക്കറ്റുപോലും ലഭിച്ചില്ല. സഹതാരം മുജീബ് ഉര്‍ റഹ്മാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോഴും റാഷിദിന്റെ ബൗളിങ് മോശമായിരുന്നു. പന്തേറില്‍ മാത്രമല്ല, ഫീല്‍ഡിങ്ങിലും റാഷിദ് പിന്നോക്കം പോയി. ബംഗ്ലാദേശിനെതിരായ മത്സരത്തിനുശേഷം അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബ് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.
റാഷിദ് ഖാന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് നായിബ് പറഞ്ഞു. തന്റെ 100 ശതമാനവും പുറത്തെടുക്കുന്ന താരമാണ് റാഷിദ്. എന്നാല്‍, ഫീല്‍ങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ചില സമയത്ത് റാഷിദ് കുപിതനായി കാണപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ പന്തേറിനെയും ബാധിച്ചിട്ടുണ്ടാകാം. അഫ്ഗാന്റെ മറ്റ് ടീം അംഗങ്ങളും ബംഗ്ലാദേശിനെതിരെ മോശം ഫീല്‍ഡിങ്ങാണ് കാഴ്ചവെച്ചതെന്നും നായിബ് ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിനെതിരെ 62 റണ്‍സിനാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 262 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 200 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 35 റണ്‍സെങ്കിലും ഫീല്‍ഡിങ്ങിലെ അലസതമൂലം അനാവശ്യമായി വിട്ടുനല്‍കിയെന്ന് നായിബ് പറഞ്ഞു. ആദ്യ 10 ഓവറില്‍ ശരിയായ രീതിയില്‍ പന്തെറിയാന്‍ സാധിച്ചില്ലെന്നും ക്യാപ്റ്റന്‍ സമ്മതിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications