Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ വീണ്ടും കുടുക്കി സാംബ, ഇന്ത്യന്‍ നായകന്‍ പേടിക്കണം; കണക്കുകള്‍ ഇങ്ങനെ

രാജ്‌കോട്ട്: ആധുനിക ക്രിക്കറ്റിലെ ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബാറ്റുകൊണ്ട് റെക്കോഡുകള്‍ വെട്ടിപ്പിടിക്കുന്ന കോലിക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണ് ഓസീസ് സ്പിന്നര്‍ ആദം സാംബ. പല സ്പിന്നര്‍മാരെയും അനായാസമായി നേരിടുന്ന കോലിക്ക് പക്ഷേ സാംബയ്ക്ക് മുന്നില്‍ അടിപതറുന്നു. രാജ്‌കോട്ട് ഏകദിനത്തില്‍ ഉള്‍പ്പെടെ ഇത് അഞ്ചാം തവണയാണ് കോലിയെ സാംബ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുറത്താക്കുന്നത്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ 100ന് മുകളിലാണ് കോലിയുടെ സ്‌ട്രൈക്കറേറ്റെങ്കിലും സാംബയ്ക്ക് മുന്നില്‍ വീണ്ടും വീണ്ടും പിഴയ്ക്കുന്നു.

നിലവിലെ താരങ്ങളില്‍ കോലിയെ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറെന്ന റെക്കോഡില്‍ ശ്രീലങ്കയുടെ തിസാര പെരേരയ്ക്കും ന്യൂസീലന്‍ഡിന്റെ ടിം സൗത്തിക്കുമൊപ്പം സാംബയുമെത്തി. കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളറെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ രവി രാംപോളിന്റെ പേരിലാണ്. ആറ് തവണയാണ് രാംപോളിന് മുന്നില്‍ കോലി കീഴടങ്ങിയത്.

adamzampa

രാജ്‌കോട്ട് ഏകദിനത്തില്‍ 36 റണ്‍സിന് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 304 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കൊപ്പമെത്തി.

Story first published: Saturday, January 18, 2020, 9:25 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+