Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപിലിന്റെ 'നടരാജ' ഷോട്ട് അനുകരിച്ച് രണ്‍വീര്‍ സിങ്; കൈയ്യടിച്ച് കപിലും മഞ്ജരേക്കറും

ഡല്‍ഹി: ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന പുതിയ സിനിമയ്ക്കുവേണ്ടി നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ഭാവപ്പകര്‍ച്ചയെ പുകഴ്ത്തി കപിലും സഞ്ജയ് മഞ്ജരേക്കറും. കപിലിന്റെ പ്രശസ്തമായ നട്‌രാജ് ഷോട്ടിനെ സിനിമയില്‍ രണ്‍വീര്‍ അതേപടി അനുകരിച്ചിട്ടുണ്ട്. 83 എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ കപില്‍ദേവായി എത്തുന്നത് രണ്‍വീര്‍ സിങ്ങാണ്.

കപില്‍ ദേവിന്റെ ശരീരഭാഷ പകര്‍ത്തുന്നതില്‍ രണ്‍വീര്‍ വിജയംകണ്ടെന്നാണ് മുന്‍ താരങ്ങളുടെ പുകഴ്ത്തല്‍. സിനിമയുടെ ഷൂട്ടിങ്ങിന്റെ ഒരു ചിത്രം രണ്‍വീര്‍ പുറത്തുവിട്ടിരുന്നു. കപിലിന്റെ ട്രേഡ്മാര്‍ക്ക് ഷോട്ട് ആയ നട്‌രാജ് പോസിലായിരുന്നു രണ്‍വീറിന്റെ ചിത്രം. രണ്‍വീറിന്റെ ചിത്രം കണ്ടയുടന്‍ കപില്‍ദേവ് പ്രതികരണവുമായെത്തി. രണ്‍വീറിന് അഭിനന്ദനങ്ങളെന്നാണ് കപിലിന്റെ കമന്റ്.

kapildevandranveersingh

മുന്‍ ഓള്‍റൗണ്ടറെ അതേപടി പകര്‍ത്തിയ രണ്‍വീറിനെ മുന്‍താരവും കമന്റേറ്ററുമായ മഞ്ജരേക്കറും അഭിനന്ദിച്ചു. കപിലിന്റെ ഈ പുള്‍ഷോട്ട് കളിക്കുക അത്ര എളുപ്പമല്ലെന്നാണ് മഞ്ജരേക്കറുടെ പ്രതികരണം. 1983ല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്നതും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും കപില്‍ദേവ് ആയിരുന്നു. ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരായ കപിലിന്റെ 175 റണ്‍സ് ഇന്നിങ്‌സ് ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതപ്പെട്ടതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റിയ ലോകകപ്പിനെക്കുറിച്ചുള്ള സിനിമയൊരുക്കുന്നത് കബിര്‍ ഖാന്‍ ആണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പുതന്നെ ആരാധക ശ്രദ്ധപിടിച്ചുപറ്റിയ ചിത്രം അടുത്തവര്‍ഷം ഏപ്രിലില്‍ തിയേറ്ററിലെത്തും.

kapildevtweet
Story first published: Monday, November 11, 2019, 18:18 [IST]
Other articles published on Nov 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+