ബംഗളൂരു: എഎഎസ്എഫ് ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി വെള്ളിമെഡല്‍ സ്വന്തമാക്കി സിനിമാ താരം മാധവന്റെ മകന് വേദാന്ത്. 4x400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയിലാണ് വേദാന്തിന്റെ വെള്ളിനേട്ടം. 14വയസുകാരനായ വേദാന്ത് ഉള്‍പ്പെടുന്ന ടീമിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് മാധവന് സന്തോഷം അറിയിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ നേടിയത് ദൈവകൃപയാല്‍ ആണെന്ന കുറിപ്പോടെയാണ് മാധവന് മകന്റെ നേട്ടം ആരാധകരോട് പങ്കുവെച്ചത്.
ചരിത്ര തീരുമാനം; തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി രൂപ
ട്വിറ്ററിലാണ് മാധവന്റെ പോസ്റ്റ്.ഉദ്കാര്ഷ് പാട്ടീല്‍,സഹില്‍ ലസ്കര്‍,ഷോന് ഗാംഗുലി എന്നിവരാണ് വേദാന്തിന്റെ സഹതാരങ്ങള്‍.തായ്ലന്‍ഡിനാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം. ആദ്യമായാണ് വേദാന്ത് ഇന്ത്യക്കുവേണ്ടി മെഡല്‍ നേടുന്നത്. നേരത്തെയും വേദാന്ത് നീന്തലില്‍ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം തായ്ലന്ഡില് നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ വെങ്കലവും ദേശീയ തല 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണ്ണമെഡലും വേദാന്ത് നേടിയിട്ടുണ്ട്. മാധവിന്റെ പോസ്റ്റിന് പിന്നാലെ സിനിമാ രംഗത്തെ പല പ്രമുഖരും വേദാന്തിനെ അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.