വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ വാതുവയ്പ്പ്: സല്‍മാന്റെ സഹോദരന്‍ കുടുങ്ങി, കുറ്റമേറ്റ് താരം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആറു വര്‍ഷമായി വാതുവയ്പ്പില്‍ പങ്കാളിയാണെന്ന് അര്‍ബാസ്

മുംബൈ: ഐപിഎല്ലിന്റെ ആവേശകരമായ പതിനൊന്നാം സീസണ്‍ അവസസാനിച്ചതിനു പിന്നാലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരനും നിര്‍മാതാവുമായ അര്‍ബാസ് ഖാനാണ് വാതുവയ്പ്പില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്.

അന്താരാഷ്ട്ര വാതുവയ്പ്പ് സംഘവുമായി ബന്ധം പുലര്‍ത്തുന്ന സോനു ജലാല്‍ എന്ന വാതുവയ്പ്പുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തോടെയാണ് അര്‍ബാസിന്റെ പേര് പുറത്തുവന്നത്. കഴിഞ്ഞ ദിവസം താരത്തെ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു.

 കുറ്റസമ്മതം നടത്തി അര്‍ബാസ്

കുറ്റസമ്മതം നടത്തി അര്‍ബാസ്

താനെ പോലീസിന്റെ ചോദ്യം ചെയ്യലില്‍ അര്‍ബാസ് കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു വര്‍ഷമായി താന്‍ ഐപിഎല്‍ വാതുവയ്പ്പില്‍ സജീവമാണെന്നും അര്‍ബാസ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തേ അറസ്റ്റ് ചെയ്ത സോനുവിനൊപ്പം നേര്‍ക്കുനേര്‍ ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് അര്‍ബാസ് കുറ്റം സമ്മതിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം വെളിച്ചത്തു വന്നത്

സംഭവം വെളിച്ചത്തു വന്നത്

മെയ് 15ന് മുംബൈില്‍ നിന്നാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇക്കൂട്ടത്തില്‍ സോനുവും ഉണ്ടായിരുന്നു. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ വാതുവയ്പ്പുകാരില്‍ ഒരാളാണ് സോനുവെന്നാണ് പോലീസ് പറയുന്നത്.
പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് അന്വേഷണം അര്‍ബാസിലെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പോലീസ് കണ്ടെത്തി.

വമ്പന്‍മാര്‍ അണിയറയില്‍

വമ്പന്‍മാര്‍ അണിയറയില്‍

അര്‍ബാസ് മാത്രമല്ല പല വമ്പന്‍മാര്‍ക്കും വാതുവയ്പ്പ് ശൃംഖലയുമായി ബബന്ധമുണ്ടെന്നതിന് പോലീസിന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഐപിഎല്ലിലെ വിവിധ ടീമുകള്‍ക്കു വേണ്ടിയും താരങ്ങള്‍ക്കു വേണ്ടിയും വന്‍ തുകയ്ക്കാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയിരുന്നതെന്നും താനെ ക്രൈം ബ്രാഞ്ച് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വാതുവയ്്പ്പുകാരനായ സോനുവിന്റെ പക്കലുണ്ടായിരുന്ന ഡയറി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താനിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കോടികളുടെ ഇടപാട് നടന്നു

കോടികളുടെ ഇടപാട് നടന്നു

അര്‍ബാസും സോനുവും തമ്മില്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടുകള്‍ നടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ അടുത്തിടെ നടന്ന സീസണ്‍ വരെയും അര്‍ബാസ് സോനുവുമായി ചേര്‍ന്ന് വാതുവയ്പ്പ് നടത്തിയതായും വിവരമുണ്ട്. ജൂനിയര്‍ കൊല്‍ക്കത്ത എന്ന പേരിലാണ് സോനു വാതുവയ്പ്പുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

മൂന്നു കോടിയോളം നഷ്ടം

മൂന്നു കോടിയോളം നഷ്ടം

ഐപിഎല്‍ വാതുവയ്പ്പില്‍ 2.80 കോടി രൂപ തനിക്കു നഷ്ടമുണ്ടായതായി അര്‍ബാസ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുതത്തി. എന്നാല്‍ ഈ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നു സോനു തന്നെ ബ്ലാക്‌മെയില്‍ ചെയ്തതായും താരം മൊഴി നല്‍കി.
ഇതാദ്യമായല്ല സോനുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2008ലെ പ്രഥമ ഐപിഎല്ലിനു ശേഷവും ഇയാളെ പോലീസ് പിടികൂടിയിരുന്നു. ആഗോള ഭീകരനായ ദാവൂദ് ഇബ്രാഹിമുമായി സോനുവിന് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

നേരത്തേയും അറസ്റ്റ്

നേരത്തേയും അറസ്റ്റ്

ഐപിഎല്‍ വാതുവയ്പ്പില്‍ ഇതാദ്യമായല്ല ഒരു ബോളിവുഡ് താരം പോലീസിന്റെ വലയിലാവുന്നത്. 2013ല്‍ മുതിര്‍ന്ന നടനായ വിന്ദു ധാരാസിങിനെയും വാതുവയ്പ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു യോ യോ ടെസ്റ്റ്, ജയിച്ചേ തീരൂ, തോറ്റാല്‍ പടിക്കു പുറത്ത്!! ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു യോ യോ ടെസ്റ്റ്, ജയിച്ചേ തീരൂ, തോറ്റാല്‍ പടിക്കു പുറത്ത്!!

Story first published: Saturday, June 2, 2018, 16:20 [IST]
Other articles published on Jun 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X