ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം; ഇന്ത്യയുടെ അഭിനന്ദനെ പരിഹസിച്ച് പാക് ടിവിയുടെ പരസ്യം
ദില്ലി: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കാനിരിക്കെ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനിനെ പരിഹസിച്ച് പാക് ചാനലില്‍ പരസ്യം. മത്സരത്തിന് മുന്നോടിയായി ജാസ് ടിവിയിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. പാക്കിസ്ഥാനില്‍ ലോകകപ്പ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ ചാനലില്‍ ഇന്ത്യയെ പരിഹസിക്കാനായാണ് അഭിനന്ദനെ അപമാനിച്ചത്.
അടുത്തിടെ പാക്കിസ്ഥാന്‍ ആര്‍മിയുടെ പിടിയിലായ ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യമെങ്ങും വീരപുരുഷനായി വാഴ്ത്തപ്പെട്ടിരുന്നു. വ്യാമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ തകര്‍ന്നുപോയ വിമാനത്തില്‍നിന്നും പാരച്യൂട്ടിന്റെ സഹായത്താല്‍ ഇറങ്ങിയ അഭിനന്ദന്‍ പാക്കിസ്ഥാനില്‍ ഇറങ്ങിയതോടെയാണ് പിടിയിലായത്. ദിവസങ്ങള്‍ക്കുള്ളില്‍ അഭിനന്ദനെ വിട്ടയക്കുകയും ചെയ്തു.

അഭിനന്ദനെ അനുകരിച്ച് പരസ്യം
ഇന്ത്യന്‍ സൈനികരെ പരിഹസിക്കുക എന്ന ഉദ്ദേശത്തോടുകൂടിയുമാണ് ഇപ്പോല്‍ പാക് ചാനലില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിനന്ദനെപ്പോലെ തോന്നിക്കുന്ന മീശയുള്ള ഒരാളാണ് പരസ്യത്തില്‍ ഇന്ത്യക്കാരനായി വേഷമിട്ടിരിക്കുന്നത്. അഭിനന്ദനെ പോലെ എല്ലാ ചോദ്യങ്ങള്‍ക്കും ഒരുപോലെ പ്രതികരിക്കുകയും തലയാട്ടുകയും ചെയ്യുന്നതും പരസ്യത്തിലുണ്ട്.
ചായക്കപ്പിനെ ലോകകപ്പാക്കി
പരസ്യത്തിനൊടുവില്‍ കൈയ്യിലുണ്ടായിരുന്ന ചായക്കപ്പുമായി പുറത്തേക്ക് പോകാനൊരുങ്ങുന്ന ഇയാളെ തടഞ്ഞുനിര്‍ത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. ചായക്കപ്പിനെ ലോകകപ്പായി കാണിച്ചിരിക്കുന്ന പരസ്യത്തില്‍ ഇത് തങ്ങള്‍ നേടുമെന്നും എഴുതിക്കാണിക്കുന്നുണ്ട്. ഇന്ത്യന്‍ സൈനികനെ അപമാനിക്കുന്ന രീതിയില്‍ ക്രിക്കറ്റ് പരസ്യം ചെയ്തത് വിവാദമായിക്കഴിഞ്ഞു

ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞു
ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. ഇത് വെറും ക്രിക്കറ്റാണെന്നും രാഷ്ട്രീയത്തെ ഇതില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കും വിലയില്ലാത്ത രീതിയിലാണ് ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്ന രീതിയില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, ബിസിസിഐയോ ഇന്ത്യന്‍ സര്‍ക്കാരോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications