വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കല്‍ വിവാദം... ആദ്യമായി പ്രതികരിച്ച് ഡിവില്ലിയേഴ്‌സ്, പ്രധാനപ്പെട്ടത് അതു മാത്രം!!

2018ലാണ് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്

By Manu
abd

ജൊഹാനസ്ബര്‍ഗ്: ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം ഇംഗ്ലണ്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് മാത്രമല്ല. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പിന്‍വലിച്ച് ലോകകപ്പില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതും എന്നാല്‍ അത് ടീം മാനേജ്മെന്‍റ് തള്ളിയതുമാണ്.

ലോകകപ്പ്: ധോണി കുറച്ചു കടന്നുപോയി!! ഗ്ലൗസില്‍ 'പിടിച്ച്' ഐസിസി, ഉടന്‍ മാറ്റണം ലോകകപ്പ്: ധോണി കുറച്ചു കടന്നുപോയി!! ഗ്ലൗസില്‍ 'പിടിച്ച്' ഐസിസി, ഉടന്‍ മാറ്റണം

ലോകകപ്പ് പ്രഖ്യാപനത്തിനു തലേ ദിനസമാണ് തനിക്കു കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ച് എബിഡി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി, കോച്ച് ഓട്ടിസ് ഗിബ്‌സണ്‍, സെക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ലിന്‍ഡ സോന്‍ഡി എന്നിനവരെ സമീപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭ്യര്‍ഥന അവര്‍ തള്ളുകയായിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് എബിഡി.

പ്രതികരണം ഇങ്ങനെ

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വിരമിക്കല്‍ വിവാദത്തെക്കുറിച്ചും ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടതിനെക്കുറിച്ചും എബിഡി പ്രതികരിച്ചത്. ഇവയെക്കുറിച്ചൊന്നും പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോകകപ്പില്‍ ടീമിനെ നമ്മള്‍ പിന്തുണയ്ക്കുക എന്നതു തന്നെയാണ്. ഇനിയുമേറെ ദൂരം പോവാനുണ്ട്, ഈ ടീമിന് ഇനിയും മുനേറാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നായിരുന്നു എബിഡിയുടെ ട്വീറ്റ്.

കുറ്റബോധമില്ലെന്ന് സെലക്ടര്‍

കുറ്റബോധമില്ലെന്ന് സെലക്ടര്‍

എബിഡിയെ ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും തഴഞ്ഞതില്‍ കുറ്റബോധമില്ലെന്നാണ് കഴിഞ്ഞ ദിവസം വിവാദത്തെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി കണ്‍വീനറായ ലിന്‍ഡ സോന്‍ഡി പ്രതികരിച്ചത്.
2018ല്‍ തികച്ചും അപ്രതീക്ഷിതമായി വിരമിക്കുമ്പോള്‍ തന്നെ തീരുമാനം പിന്‍വലിക്കണമെന്ന് എബിഡിയോട് ആവശ്യപ്പെട്ടിരുന്നു. സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നിരീക്ഷിക്കാനും ലോകകപ്പില്‍ കൂടുതല്‍ ഫ്രഷായി ടീമില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹത്തോട് നിര്‍ദേശിച്ചു. പക്ഷെ തന്റെ നിര്‍ദേശം എബിഡി തള്ളിക്കളയുകയായിരുന്നുവെന്നും സോന്‍ഡി വ്യക്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്ക പതറുന്നു

ദക്ഷിണാഫ്രിക്ക പതറുന്നു

എബിഡിയുടെ അഭാവത്തില്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീം പതറുകയാണ്. കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ടതോടെ അവരുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടിട്ടുണ്ട്. ശേഷിച്ച ആറു കളികളിലും മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇനി ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ.
ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് എബിഡിയെ ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടി തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് താരത്തെ നേരത്തേ തഴയുകയായിരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

Story first published: Friday, June 7, 2019, 9:21 [IST]
Other articles published on Jun 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X