'കറുത്തവര്‍ഗക്കാരനെ കളിപ്പിച്ചാല്‍ മാറിനില്‍ക്കും', എബിഡിക്ക് എതിരെ വിമർശനം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും വീണ്ടും വംശീയ വിധ്വേഷത്തിന്റെ വാര്‍ത്തകള്‍. ഇത്തവണ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് വംശീയമായി അപമാനിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2015ലെ ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കറുത്ത വംശജനായ ഖായ സോന്‍ഡോയെ ഉള്‍പ്പെടുത്തിയാല്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് എബിഡി സെലക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നുള്ള റിപ്പോര്‍ട്ടാണ് ദക്ഷിണാഫ്രിക്കന്‍ മാധ്യമമായ ന്യൂസ് 24 പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ പരിക്കേറ്റ ജെപി ഡുമിനിക്ക് പകരം കളിക്കേണ്ടിയിരുന്നത് ഖായ സോന്‍ഡോയായിരുന്നു. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ടീം തിരഞ്ഞെടുപ്പ് പ്രകാരം കറുത്തവര്‍ഗക്കാരന് മുന്‍ഗണന നല്‍കണം. മുംബൈയില്‍ നടന്ന മത്സരത്തിനായുള്ള ടീം ഷീറ്റില്‍ സോന്‍ഡോയുടെ പേരുണ്ടായിരുന്നെങ്കിലും മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് താരത്തെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി.

അരങ്ങേറ്റം പ്രതീക്ഷിച്ചിരുന്ന സോന്‍ഡോയ്ക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന നീക്കമായിരുന്നു ഇത്. ഡുമിനിക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഡീന്‍ എല്‍ഗറെ വിളിച്ചുവരുത്തി ഇന്ത്യക്കെതിരേ കളിപ്പിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടും സോന്‍ഡോയായിരുന്നു കളിക്കാന്‍ യോഗ്യന്‍. എന്നാല്‍ ചില തീരുമാനങ്ങളെത്തുടര്‍ന്ന് കറുത്തവര്‍ഗക്കാരനായ താരം തഴയപ്പെടുകയായിരുന്നു. ഇതിനെതിരേ അന്നത്തെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പ്രസിഡന്റായിരുന്ന നോര്‍മന്‍ ആരെന്‍ഡ്‌സെ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു.

സോന്‍ഡോയോട് ചെയ്തത് അനീതിയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ നിയമങ്ങള്‍ക്ക് എതിരുമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ആഷ്‌വെല്‍ പ്രിന്‍സും ഈ സംഭവത്തോട് പ്രതികരിച്ചിരുന്നു. 2015 ലെ ലോകകപ്പ് സെമിയില്‍ കൈല്‍ ആബട്ടിനെ കളിപ്പിക്കാന്‍ ഡിവില്ലിയേഴ്‌സ് ആഗ്രഹിച്ചിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കയുടെ തിരഞ്ഞെടുപ്പ് രീതിയനുസരിച്ച് കറുത്ത വംശജനായ ഫിലാണ്ടറെ ടീമിലെടുക്കേണ്ടി വന്നിരുന്നു. ഇതിനെതിരേ ഡിവില്ലിയേഴ്‌സ് തന്റെ ആത്മകഥയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അന്ന് അരങ്ങേറ്റം നിഷേധിക്കപ്പെട്ട സോന്‍ഡോ പിന്നീട് 2018ലാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്.

ലോകമെമ്പാടുമായി വലിയ ആരാധക പിന്തുണയുള്ള എബി ഡിവില്ലിയേഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന തരത്തില്‍ ഉയരുന്ന വംശീയാധിക്ഷേപം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എബിഡി 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ടി20 ലോകകപ്പിനുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊറോണയെത്തുടര്‍ന്ന് ലോകകപ്പ് മാറ്റിവെച്ചതിനാല്‍ ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്. കറുത്ത വര്‍ഗക്കാര്‍ കളിക്കളത്തില്‍ നേരിടുന്ന അപമാനങ്ങള്‍ക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നിലവില്‍ ഉയരുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, August 14, 2020, 14:41 [IST]
Other articles published on Aug 14, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X