വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനുഷ്‌ക ശര്‍മ കോലിയില്‍ വരുത്തിയ മാറ്റങ്ങളെന്ത്? ഡിവില്ലിയേഴ്‌സ് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഹോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ക്രിക്കറ്റ് പ്രേമികളെല്ലാം ആഘോഷമാക്കിയതാണ്. ഒരു പരസ്യ ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. വിരാട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുന്തൂണായി നിറഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് ശേഷം കോലിയുടെ മോശം പ്രകടനങ്ങളിലെല്ലാം അനുഷ്‌കയും പഴികേട്ടിരുന്നു. എന്നാല്‍ അനുഷ്‌കയുടെ വരവാണ് കോലിയുടെ ശക്തിയെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ കോലിയുടെ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സ് പറയുന്നത്.

കോലിയെ ബാലന്‍സ് ആക്കിയത് അനുഷ്‌കയാണെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. അനുഷ്‌ക എത്തുന്നതിന് മുമ്പ് പരിശീലനം നടത്തുന്ന കോലി എല്ലാ പന്തുകളെയും ആക്രമിച്ച് കളിക്കുന്നത് കാണാമായിരുന്നു.എന്നാല്‍ അനുഷ്‌കയുടെ വരവോടെ കോലി കൂടുതല്‍ ക്ഷമ ശീലിച്ചുവെന്നാണ് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടത്. വീഡിയോ ചാറ്റിനിടയ്ക്കാണ് അനുഷ്‌ക കോലിയില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് വീടുകളില്‍ കഴിയുന്ന താരങ്ങളില്‍ മിക്കവരും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. അനുഷ്‌കയെ വിവാഹം ചെയ്തതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നെന്നും തന്റെ സ്വഭാവ മാറ്റത്തില്‍ അനുഷ്‌ക ഏറെ സ്വാദീനം ചെലുത്തിയെന്നും അനുഷ്‌കയോടൊപ്പം ജീവിതം ആസ്വദിക്കുകയാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പില്‍ പേടിക്കേണ്ടത് രണ്ടു പേരെ... ഇന്ത്യന്‍ സൂപ്പര്‍ ജോടി, വെളിപ്പെടുത്തി പാക് പേസര്‍ടി20 ലോകകപ്പില്‍ പേടിക്കേണ്ടത് രണ്ടു പേരെ... ഇന്ത്യന്‍ സൂപ്പര്‍ ജോടി, വെളിപ്പെടുത്തി പാക് പേസര്‍

abdevilleirsandkohliandanushka

ഇത്തവണത്തെ ഐപിഎല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നതില്‍ താരങ്ങളെല്ലാം ദുഖിതരാണ്. ഏതെങ്കിലും വിധത്തില്‍ ഐപിഎല്‍ നടത്താന്‍ സാധിക്കുമോയെന്നാണ് പല താരങ്ങളും ചോദിക്കുന്നത്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ മാറ്റങ്ങളോടെ നടത്താന്‍ ബിസിസി ഐ ശ്രമിച്ചെങ്കിലും പദ്ധതികളൊന്നും പ്രാവര്‍ത്തികമായില്ല.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സജീവമായിരിക്കുന്ന താരം യുസ്‌വേന്ദ്ര ചാഹലാണ്. സൂപ്പര്‍ താരങ്ങളെയടക്കം ട്രോളുന്ന ചാഹലിനെതിരേ ക്രിസ് ഗെയ്‌ലിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. ചാഹല്‍ സാമൂഹ്യമാധ്യമത്തില്‍ വലിയ ശല്യമാണെന്നും ഇങ്ങനെതന്നെ തുടര്‍ന്നാല്‍ ചാഹലിനെ ബ്ലോക്ക് ചെയ്യേണ്ടി വരുമെന്നാണ് ഗെയ്ല്‍ തമാശ രൂപേണ പറഞ്ഞത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ ഗെയ്‌ലും ചാഹലും സഹതാരവുമായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് മകള്‍ക്കൊപ്പം ധോണിയുടെ ബൈക്ക് യാത്ര... വീഡിയോ കാണാംലോക്ക്ഡൗണ്‍ കാലത്ത് മകള്‍ക്കൊപ്പം ധോണിയുടെ ബൈക്ക് യാത്ര... വീഡിയോ കാണാം

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും പേസര്‍ ജസ്പ്രീത് ബൂംറയും തമ്മിലുള്ള രസകരമായ വീഡിയോ ചാറ്റും ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരുന്നു. കൊറോണയെത്തുടര്‍ന്ന് അന്താരാഷ്ട്ര മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ടീമുകളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പല ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളെല്ലാം എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.

Story first published: Monday, April 27, 2020, 16:39 [IST]
Other articles published on Apr 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X