Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ അങ്ങിനെ ചെയ്തിട്ടില്ല; ഒടുവില്‍ വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്‌സ്

ജോഹന്നസ്ബര്‍ഗ്: ലോകകപ്പില്‍ ഏറ്റവും നിരാശാജനകമായ പ്രകടനങ്ങളിലൊന്ന് ദക്ഷിണാഫ്രിക്കയുടേതായിരുന്നു. അവസാനത്ത ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതൊഴിച്ചാല്‍ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിരാശപ്പെടുത്തി. മികച്ച പേസര്‍മാരുള്ള ടീമിന് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ കഴിയാത്തതും ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടതുമാണ് തിരിച്ചടിയായത്.

devilliers

സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിരമിക്കലും ടീമിനെ ബാധിച്ചു. ലോകകപ്പ് തുടക്കത്തില്‍ ടീമിനുവേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് താരം വെളിപ്പെടുത്തിയത് വിവാദമായിരുന്നു. പരിശീലകനും ക്യാപ്റ്റനും ഇക്കാര്യം നിരസിച്ചു. മാത്രമല്ല, ലോകകപ്പിന് മുന്‍പുതന്നെ ഡിവില്ലിയേഴ്‌സ് ടീമില്‍ എത്താന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചതായും ക്യാപ്റ്റന്‍ വെളിപ്പെടുത്തി.

ഇപ്പോഴിതാ, സെമിയിലെത്താതെ ടീം നാട്ടിലേക്ക് മടങ്ങിയതിന്റെ പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. താനൊരിക്കലും ലോകകപ്പില്‍ കളിക്കാമെന്ന ഓഫര്‍ വെച്ചിട്ടില്ലെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ലോകകപ്പില്‍ കളിക്കാണമെന്ന ആഗ്രഹവും താന്‍ പുലര്‍ത്തിയിട്ടില്ല. തനിക്കുവേണ്ടി വാതില്‍ തുറന്നുവെച്ചിരിക്കുകയാണെങ്കില്‍ മാത്രം എന്നാണ് താന്‍ പറഞ്ഞിരുന്നതെന്ന് താരം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ആരെയെങ്കിലും വിളിക്കുകയോ ആരെങ്കിലും തന്നെ വിളിക്കുകയോ ചെയ്തിട്ടില്ല. താന്‍ വിരമിക്കുമ്പോള്‍ വാതില്‍ എപ്പോഴും തുറന്നുകിടക്കുമെന്നണ് അറിയിച്ചിരുന്നത്. അതുകൊണ്ടുമാത്രമാണ് യെസ് പറഞ്ഞതും. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചത് പണമുണ്ടാക്കാനാണെന്ന ആരോപണം തെറ്റാണ്. ഒട്ടേറെ ലീഗുകളില്‍ കളിക്കാനുള്ള അവസരം താന്‍ കുടുംബത്തിനായി ഒഴിവാക്കുകയാണ് ചെയ്തതെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു.

Story first published: Friday, July 12, 2019, 17:28 [IST]
Other articles published on Jul 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+