വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരാധകര്‍ക്ക് നിരാശ; ബിഗ് ബാഷ് ലീഗില്‍ എ.ബി.ഡി വെടിക്കെട്ട് ഉണ്ടാകില്ല

എബിഡി ബിഗ് ബാഷിലേക്കില്ല

കേപ്ടൗണ്‍: വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി ഡിവില്ലിയേഴ്‌സ് ഉണ്ടാകില്ല. ടൂര്‍ണമെന്റില്‍ കളിക്കാന്‍ അസൗകര്യമുണ്ടെന്ന് താരം ബിഗ് ബാഷ് ലീഗ് അധികൃതരെ അറിയിച്ചു. ഇത്തവണത്തെ ഐ.പി.എല്ലില്‍ തിളങ്ങിയ ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തുന്നതാണ് താരത്തിന്റെ തീരുമാനം. എ.ബി.ഡിക്കുവേണ്ടി വന്‍തുക മുടക്കാനായിരുന്നു ക്ലബ്ബുകള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ താരത്തിന്റെ പിന്‍വാങ്ങല്‍ ടീമുകള്‍ക്കും തിരിച്ചടിയായി. ലോക ക്രിക്കറ്റില്‍ ഏറെ ആരാധക പിന്തുണയുള്ള കളിക്കാരനാണ് ഡിവില്ലിയേഴ്‌സ്.

ആരും എന്തും പറയട്ടെ, എന്റെ പെണ്‍മക്കളെ പൊതുസ്ഥലങ്ങളിലുള്ള മത്സരങ്ങളില്‍ കളിപ്പിക്കില്ല: അഫ്രീദിആരും എന്തും പറയട്ടെ, എന്റെ പെണ്‍മക്കളെ പൊതുസ്ഥലങ്ങളിലുള്ള മത്സരങ്ങളില്‍ കളിപ്പിക്കില്ല: അഫ്രീദി

നേരത്തെ അദ്ദേഹം ബിഗ് ബാഷ് ലീഗില്‍ കളിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ലീഗിന് കൂടുതല്‍ ആരാധക പിന്തുണ ലഭിക്കുമെന്ന് അധികൃതര്‍ കരുതിയിരുന്നെങ്കിലും ഇവയ്‌ക്കൊക്കെ തിരിച്ചടി നല്‍കുന്ന തീരുമാനമാണ് എ.ബി.ഡി സ്വീകരിച്ചത്. ഡിവില്ലിയേഴ്‌സ് ഇല്ലെന്ന് വ്യക്തമായതോടെ മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനെ ലീഗിലെത്തിക്കാനുള്ള ശ്രമം ക്രിക്കറ്റ് ഓസ്‌ട്രേലിയ ആരംഭിച്ചിട്ടുണ്ട്. ഓസീസ് താരങ്ങള്‍ക്ക് ദേശീയ മത്സരങ്ങള്‍ മൂലം ലീഗിലെ മുഴുവന്‍ മത്സരങ്ങളും കളിക്കാന്‍ സാധിക്കില്ല. ഇത് ലീഗിന്റെ പകിട്ടിനെ ബാധിക്കുമോയെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.

abdevilliers

ദക്ഷിണാഫ്രിക്ക ദേശീയ ടീമില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തോടെ വിരമിക്കല്‍ പ്രഖ്യാപിച്ച എ.ബി.ഡി ലീഗ് ക്രിക്കറ്റില്‍ സജീവമാണ്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സും 78 ട്വന്റി20യില്‍ നിന്ന് 1672 റണ്‍സും 114 ടെസ്റ്റില്‍ നിന്ന് 9577 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 154 ഐ.പി.എല്ലില്‍ നിന്ന് 4395 റണ്‍സും എ.ബി.ഡി സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Story first published: Monday, May 13, 2019, 9:09 [IST]
Other articles published on May 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X