ഇതിലും വലുതൊന്നും വരാനില്ല; സെമിയില്‍ ഇംഗ്ലണ്ടിനെ കിട്ടിയതിനെക്കുറിച്ച് ഓസീസ് ക്യാപ്റ്റന്‍
ലണ്ടന്‍: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡ് ആയിരിക്കും തങ്ങളുടെ എതിരാളികളെന്ന് ഓസ്‌ട്രേലിയ ഉറപ്പിച്ചതാണ്. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകളെ തോല്‍പ്പിച്ച തങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയെ അനായാസം മറികടന്ന് ലീഗ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താമെന്നായിരുന്നു ഓസീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത വിജയത്തില്‍ കുടുക്കിലായത് ഓസ്‌ട്രേലിയയാണ്.
ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനത്തായ ഓസ്‌ട്രേലിയ സെമിയില്‍ നേരിടേണ്ടത്. ലോകകപ്പിലെ ഏറ്റവും കരുത്തരും കിരീടം നേടുമെന്ന് പ്രവചിക്കപ്പെടുന്നവരുമായി ഇംഗ്ലണ്ടിനെ സെമിയില്‍ നേരിടുക അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ആതിഥേയ രാജ്യമെന്ന നിലയില്‍ ലഭിക്കുന്ന വന്‍ പിന്തുണ ഇംഗ്ലണ്ടിന് അനുകൂലമാകുമന്നാണ് പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ ബ്ലോക്ക്ബസ്റ്റര്‍
സെമിയില്‍ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടാനിടയായ സാഹചര്യത്തില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അത്ര സന്തുഷ്ടനല്ല. ഒരു ബ്ലോക്ക്ബസ്റ്റര്‍ സെമിഫൈനല്‍ ആയിരിക്കും ഇതെന്നാണ് ഫിഞ്ചിന്റെ അഭിപ്രായം. വലിയൊരു മത്സരമാണ് നടക്കാനിരിക്കുന്നത്. സെമി ഫൈനല്‍ നടക്കാനിരിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ മനോഹരമായ സ്‌റ്റേഡിയമാണ്. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള സാഹചര്യമെല്ലാം അവിടെയുണ്ടാകും. സെമി ഫൈനല്‍ ഉജ്വലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫിഞ്ച് പറഞ്ഞു.

ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമില്‍
ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം നടന്ന രണ്ട് മത്സരത്തിലും വിജയം നേടിയ ഇംഗ്ലണ്ട് ഫോമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോവുമാണ് ഇംഗ്ലണ്ടിന്റെ ശക്തി. ഇരുവരും തിളങ്ങിയാല്‍ മറ്റു കളിക്കാര്‍ക്ക് അനായാസം സമ്മര്‍ദ്ദമില്ലാതെ കൂറ്റന്‍ സ്‌കോറിലെത്താന്‍ കഴിയും. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ കുരുക്കുക തന്നെയാകും ഓസീസിന്റെ പദ്ധതി.

പരിക്കിന്റെ ആശങ്കയില്‍ ഓസീസ്
ജൂലൈ 11ന് സെമിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഓസീസ് നിരയില്‍ പരിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ പരിക്കിലായിരുന്നു. ഇരുവരെയും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കേണ്ടിവരുമെന്നാണ് ഫിഞ്ചിന്റെ പ്രതികരണം. ഇതിനുശേഷം കളിക്കാരെ മാറ്റണമെങ്കില്‍ പകരക്കാരെ എത്തിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications