ഐപിഎല്‍ 2020: പുതിയ സമയക്രമത്തെ സ്വാഗതം ചെയ്ത് ആകാശ് ചോപ്ര
മുംബൈ: സര്‍ക്കാരിന്റെ പച്ചക്കൊടിയും ലഭിച്ചതോടെ ഐപിഎല്‍ 2020ന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. നേരത്തത്തെ റിപ്പോര്‍ട്ട് പോലെ തന്നെ സെപ്തംബര്‍ 19ന് ഐപിഎല്‍ ആരംഭിക്കുമെങ്കിലും ഫൈനല്‍ മത്സരം നടക്കുന്നത് നവംബര്‍ 8ല്‍ നിന്ന് 10ലേക്ക് നീട്ടിയിട്ടുണ്ട്. യുഎഇയിലെ മൂന്ന് വേദികളിലായി കുട്ടിക്രിക്കറ്റ് പൂരം കൊടിയേറാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. അവസാന സീസണില്‍ നിന്ന് വ്യത്യസ്തമായി 8 മണിക്ക് പകരം ഇത്തവണ 7.30നാവും മത്സരം ആരംഭിക്കുക.
ഐപിഎല്ലിന്റെ ഈ സമയമാറ്റം ആരാധകര്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ സമയമാറ്റത്തെ സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുകയാണ്. 'ഈ ഐപിഎല്‍ 7.30ന് ആരംഭിക്കാനുള്ള നീക്കം മികച്ചതാണ്. 7.30ന് ഐപിഎല്‍ ആരംഭിക്കുന്നത് ഇന്ത്യയിലെ ആരാധകരെ സംബന്ധിച്ച് നല്ലകാര്യമാണെന്നാണ് എന്റെ അഭിപ്രായം'-ആകാശ് ചോപ്ര പറഞ്ഞു.

സാധാരണ രീതിയില്‍ 8 മണിക്ക് ഐപിഎല്‍ നടക്കുമ്പോള്‍ മത്സരം തീരാന്‍ 11.30-11-45 ഒക്കെ ആകാറുണ്ട്. ഇത് ആരാധകരെ കൂടുതല്‍ ഉറക്കമളച്ച് മത്സരം കാണേണ്ട അവസ്ഥയിലേക്കെത്തിക്കുന്നു. പുതിയ സമയമാറ്റത്തോടെ 11 മണിയോടെ മത്സരം അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 53 ദിവസം നീണ്ട് നില്‍ക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഐപിഎല്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലം വിലയിരുത്തിയാണ് യുഎഇ വേദിയാക്കിയിരിക്കുന്നത്.
2014ല്‍ പാതി മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നു. ഇതെല്ലാം വലിയ വിജയമായിരുന്നു. ഇതിനാലാണ് ശ്രീലങ്ക,ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുകളെ ക്ഷണം നിരസിച്ച് യുഎഇയെ വേദിയാക്കാന്‍ ബിസിസി ഐയെ പ്രേരിപ്പിച്ചത്. ഉച്ചകഴിഞ്ഞ് 10 മത്സരങ്ങളാണ് ഇത്തവണ നടക്കുന്നത്. 3.30നാവും ഉച്ചതിരിഞ്ഞുള്ള മത്സരങ്ങള്‍ ആരംഭിക്കുക. വിദേശ താരങ്ങളുടെ പങ്കാളിത്തവും ഉറപ്പായിട്ടുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളും താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ എന്‍ഒസി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ഐപിഎല്ലിനെ പഴയ പ്രതാപത്തോടെ തന്നെ നടത്താന്‍ സഹായിക്കും.
വനിതാ താരങ്ങളുടെ ഐപിഎല്ലും ഈ ഐപിഎല്ലിന്റെ കാലയളവില്‍ യുഎഇയില്‍ നടത്തുമെന്നും ബിസിസി ഐ അറിയിച്ചിട്ടുണ്ട്. മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന നാല് മത്സരങ്ങളടങ്ങുന്ന രീതിയിലാവും ടൂര്‍ണമെന്റ് നടക്കുക. കോവിഡ് കാരണം ഒരു മത്സരത്തിലും കാണികളെ നിലവില്‍ പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ 50 ശതമാനം കാണികളെ പരിഗണിക്കുന്ന കാര്യം യുഎഇ ക്രിക്കറ്റ് ആലോചിക്കുന്നുണ്ട്. ഈ മാസം പകുതിയോടെ തന്നെ ടീമുകള്‍ യുഎഇയിലെത്തുമെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications