വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏകദിന ടീമില്‍ നിന്ന് രഹാനെയെ നീക്കിയത് പാലില്‍ നിന്ന് ഈച്ചയെ മാറ്റുന്നപോലെ: ആകാശ് ചോപ്ര

മുംബൈ: ക്ലാസിക് ശൈലി ബാറ്റിങ്ങുകൊണ്ട് ആരാധകരുടെ മനം കവര്‍ന്ന താരമാണ് അജിന്‍ക്യ രഹാനെ. രാഹുല്‍ ദ്രാവിഡ് വിരമിച്ച ശേഷം അദ്ദേഹത്തിന്റെ കളി ശൈലിയോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന രഹാനെയെ ജൂനിയര്‍ രാഹുലെന്ന് പോലും ആരാധകര്‍ വിളിച്ചു. തുടക്കകാലത്ത് ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന രഹാനെ പതിയെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പുറത്തായി. ടെസ്റ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രഹാനെയ്ക്ക് ഏകദിനത്തില്‍ തീരെ മോശമല്ലാത്ത പ്രകടനം അവകാശപ്പെടാന്‍ സാധിക്കുമെങ്കിലും ടീമിലെ അവസരം നഷ്ടമായി.

ഇപ്പോഴിതാ രഹാനെയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാന നഷ്ടത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. അജിന്‍ക്യ രഹാനെയെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കിയത് പാലില്‍ നിന്ന് ഈച്ചയെ നീക്കുന്നതുപോലെയായിരുന്നെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്. നാലാം നമ്പറില്‍ മികച്ചൊരു ബാറ്റ്‌സ്മാന്റെ ആവശ്യം ഇന്ത്യക്കുണ്ട്.നാലാം നമ്പറില്‍ മികച്ച താരമാണ് രഹാനെ. സ്ഥിരതയുള്ളതും മികച്ചതുമായ പ്രകടനം രഹാനെ പുറത്തെടുത്തിട്ടുണ്ട്.

ഇംഗ്ലണ്ട് ഈ വര്‍ഷം ഇന്ത്യയിലേക്കില്ല? ഇന്ത്യന്‍ പര്യടനം മാറ്റി വച്ചേക്കുംഇംഗ്ലണ്ട് ഈ വര്‍ഷം ഇന്ത്യയിലേക്കില്ല? ഇന്ത്യന്‍ പര്യടനം മാറ്റി വച്ചേക്കും

chopranadrahane

94 എന്ന മോശമില്ലാത്ത സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ടെങ്കിലും രഹാനെയ്ക്ക് എന്തുകൊണ്ടാണ് കൂടുതല്‍ അവസരം നല്‍കാത്തതെന്ന് ആകാശ് ചോപ്ര ചോദിച്ചു. 2015 ജൂലൈക്ക് ശേഷം നാലാം നമ്പറില്‍ 10 മത്സരം രഹാനെ കളിച്ചു. 51.37 ശരാശരിയില്‍ 411 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. 96 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.നാല് അര്‍ധ സെഞ്ച്വറിയും നാലാം നമ്പറില്‍ അദ്ദേഹം നേടി. രഹാനെ നാലാമനായി 10 മത്സരത്തില്‍ ആറെണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. 2016ല്‍ ബ്രിസ്ബണില്‍ ഓസ്‌ട്രേലിയക്കെതിരേ 89 റണ്‍സ് നേടിയതാണ് നാലാം നമ്പറിലെ രഹാനെയുടെ മികച്ച പ്രകടനം.

പെട്ടെന്നായിരുന്നു രഹാനെയെ ടീമില്‍ നിന്ന് തഴഞ്ഞത്. പാലില്‍ നിന്ന് ഈച്ചയെ മാറ്റിയതുപോലെ. എന്തിനുവേണ്ടിയായിരുന്നു ഇത്. ഇത് അദ്ദേഹത്തെ വല്ലാതെ മുറിവേല്‍പ്പിച്ചിരിക്കാം എന്നാണ് കരുതുന്നത്. ഇന്ത്യ ഇപ്പോഴും പരമ്പരാഗത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നു. കൂറ്റന്‍ അടികള്‍ മാത്രമല്ലാതെ ഇന്നിങ്‌സ് കെട്ടിപ്പെടുത്ത് ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കുന്ന താരങ്ങളും വേണം. രഹാനെ ഇതിന് അനുയോജ്യനാണ്.രഹാനെയെ ഏകദിനത്തില്‍ നിന്ന് മനപ്പൂര്‍വം തഴയുന്നത് നീതിയല്ല.

വിദേശ മൈതാനങ്ങളിലടക്കം ലഭിച്ച അവസരങ്ങളെ മുതലാക്കാന്‍ രഹാനെയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ചോപ്ര അഭിപ്രായപ്പെട്ടു. നേരത്തെ മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും രഹാനെയെ പരിഗണിക്കാത്തതിനെതിരേ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി 90 ഏകദിനത്തില്‍ നിന്ന് 35.26 ശരാശരിയില്‍ 2962 റണ്‍സാണ് രഹാനെ നേടിയത്. 20 ടി20യില്‍ നിന്ന് 375 റണ്‍സും 65 ടെസ്റ്റില്‍ നിന്ന് 4203 റണ്‍സും രഹാനെയ്ക്കുണ്ട്.

Story first published: Friday, July 10, 2020, 16:47 [IST]
Other articles published on Jul 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X