വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുന്ന ദശകത്തില്‍ ശുബ്മാന്‍ ഗില്‍ എല്ലാവരുടേയും ഹൃദയം കവരും: ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭാവി താരമെന്ന നിലയില്‍ വലിയ ശ്രദ്ധ നേടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ശുബ്മാന്‍ ഗില്ലിന് പക്ഷേ പൃത്ഥ്വി ഷായ്ക്ക് ലഭിച്ചപോലെ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ വരും കാലത്ത് എല്ലാവരുടേയും ഹൃദയം കവരുന്ന താരം ശുബ്മാന്‍ ഗില്ലായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

' ഇന്ത്യ അവസരം നല്‍കിയാല്‍ തീര്‍ച്ചയായും തിളങ്ങാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കും. ലഭിച്ച ആദ്യ അവസരത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ അവന് സാധിച്ചില്ല. വിരാട് കോലിയുടെ അഭാവത്തില്‍ ന്യൂസീലന്‍ഡ് പരമ്പരയില്‍ അവന് അവസരം ലഭിച്ചെങ്കിലും സ്ഥാനം ഉറപ്പാക്കാന്‍ സാധിച്ചില്ല. ശുബ്മാന് വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. അവന് കൂടുതല്‍ അവസരം ലഭിച്ചിട്ടില്ല.

500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിനരികെ ബ്രോഡ്, അടുത്ത പേസര്‍ ആര്? മുന്‍പന്തിയില്‍ ഇവര്‍500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിനരികെ ബ്രോഡ്, അടുത്ത പേസര്‍ ആര്? മുന്‍പന്തിയില്‍ ഇവര്‍

shubmangillandaakashchopra

ഇന്ത്യന്‍ ടീമിലെ ബാറ്റിങ് ഓഡര്‍ നോക്കുമ്പോള്‍ അവന് കുറച്ച് അവസരം മാത്രമെ നിലവില്‍ ലഭിക്കുകയുള്ളുവെന്നാണ് തോന്നുന്നത്. അവന് വളരാനുള്ള അവസരം നല്‍കണം. അതിന് സാധിച്ചില്ലെങ്കില്‍ വളരെ ബുദ്ധിമുട്ടാവും അവന്റെ കാര്യം'-ആകാശ് ചോപ്ര പറഞ്ഞു. അവന് വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ പോകുന്ന താരം ശുബ്മാന്‍ ഗില്ലാണ്. അവന്റെ സമയം തീര്‍ച്ചയായും വരുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ശുബ്മാന് നിലവിലെ ബാറ്റിങ് ഓഡറില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുക പ്രയാസമാകും. രോഹിത് ശര്‍മ,കെഎല്‍ രാഹുല്‍,വിരാട് കോലി,ശ്രേയസ് അയ്യര്‍ തുടങ്ങിയവരാണ് ആദ്യ നാല് പൊസിഷനില്‍ ഇന്ത്യക്കുവേണ്ടി ഇറങ്ങുന്നത്. മധ്യനിരയിലേക്ക് ഗില്ലിനെ പരിഗണിക്കാമോയെന്ന് കാര്യമാണ് കണ്ടറിയേണ്ടത്. അണ്ടര്‍ 19 ലോകകപ്പിലെ മാന്‍ ഓഫ് ദി സീരിയസ് പുരസ്‌കാരം ഗില്ലിനായിരുന്നു.63,90*,86,102*,31 എന്നിങ്ങനെയായിരുന്നു ലോകകപ്പിലെ ഗില്ലിന്റെ പ്രകടനം.

ഇന്ത്യക്കുവേണ്ടി രണ്ട് ഏകദിനം കളിച്ചെങ്കിലും 16 റണ്‍സ് മാത്രമാണ് നേടാനായത്. അതേ സമയം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തിളങ്ങാന്‍ ഗില്ലിനായി. 27 ഐപിഎല്ലില്‍ നിന്നായി 33.27 ശരാശരിയില്‍ 499 റണ്‍സാണ് ഗില്‍ നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 21 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2133 റണ്‍സും 57 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2280 റണ്‍സും 20കാരനായ ഗില്‍ നേടിയിട്ടുണ്ട്. ഈ സീസണിലെ ഐപിഎല്ലിലും തിളങ്ങിയാല്‍ വരുന്ന വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഗില്ലിനേയും പരിഗണിച്ചേക്കും.

Story first published: Tuesday, July 28, 2020, 13:17 [IST]
Other articles published on Jul 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X