Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിതും-മായങ്കും നിലവിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട്: ആകാശ് ചോപ്ര

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഡിസംബറില്‍ ആരംഭിക്കാനിരിക്കെ ഇരു ടീമിന്റെയും കരുത്തും ദൗര്‍ഭല്യവും ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ് ക്രിക്കറ്റ് വിദഗ്ധര്‍. ഇന്ത്യ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നതിനാല്‍ത്തന്നെ പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയ. ഇരു ടീമും പോരാട്ടത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ടെസ്റ്റില്‍ നിലവിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയുടേതെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. 'ഇതാ ഒരു പുതിയ ഓപ്പണിങ് കൂട്ടുകെട്ട് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പരിമിതമായ അവസരം മാത്രമെ ലഭിച്ചുള്ളൂവെങ്കിലും ലഭിച്ച അവസരത്തെ മികച്ചതാക്കി തീര്‍ക്കാന്‍ രോഹിതിനും മായങ്കിനും സാധിച്ചു. ഓപ്പണിങ്ങില്‍ ഇരുവരുടേയും ശരാശരി 70ന് മുകളിലാണ്.

aakashchopraandrohitmayank

രോഹിന്റെ ശരാശരി 73.6ഉും മായങ്കിന്റേത് 57.3 ഉും ആണ്. വളരെ മികച്ച ശരാശരിയാണിത്. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യക്ക് പുറത്തുകളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ന്യൂസീലന്‍ഡില്‍ പരിക്കേറ്റ രോഹിതിന് പകരം പൃത്ഥ്വി ഷായും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. വിദേശ മൈതാനങ്ങളില്‍ മായങ്കിന് ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ രോഹിതിന് ഇത്തരത്തില്‍ അവസരം ലഭിച്ചിട്ടില്ല.

നിലവിലെ പ്രകടനം വിലയിരുത്തിയാല്‍ ഏറ്റവും മികച്ച രണ്ടാമത്തെ ടെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിതും മായങ്കും'-ആകാശ് ചോപ്ര പറഞ്ഞു. 11 ടെസ്റ്റ് കളിച്ചിട്ടുള്ള മായങ്ക് 57.29 ശരാശരിയില്‍ 974 റണ്‍സാണ് നേടിയിട്ടുള്ളത്. ഹോം മത്സരത്തില്‍ 99.50ഉും വിദേശത്ത് 34.27 ആണ് മായങ്കിന്റെ ശരാശരി. 5ടെസ്റ്റ് മത്സരത്തില്‍ നിന്ന് 92.66 ശരാശരിയില്‍ 556 റണ്‍സാണ് ഓപ്പണറായുള്ള രോഹിതിന്റെ നേട്ടം.

നിലവിലെ മികച്ച ടെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ടായി ന്യൂസീലന്‍ഡിന്റെ ടോം ലാദത്തെയും ടോം ബ്ലെന്‍ഡെല്ലിനെയുമാണ് ആകാശ് തിരഞ്ഞെടുത്തത്. ഇരുവരും തമ്മില്‍ മികച്ച ധാരണയുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍-ജോ ബേണ്‍സ് എന്നിവരാണ് മികച്ച മൂന്നാമത്തെ ടെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട്. ബൗളര്‍മാര്‍ക്ക് അനുകൂലമായ മൈതാനങ്ങളില്‍ വാര്‍ണറിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നും ആകാശ് അഭിപ്രായപ്പെട്ടു.

Story first published: Friday, July 31, 2020, 9:26 [IST]
Other articles published on Jul 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+