Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവര്‍ക്ക് ബൗളിങ് ശക്തി കുറവ്', ബംഗളൂരുവിന്റെ വിധി തീരുമാനിക്കുന്നത് രണ്ടുപേര്‍: ആകാശ് ചോപ്ര

ബംഗളൂരു: ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇയില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുന്നത് വെല്ലുവിളിയാവുമെന്നത് മുന്നില്‍ക്കണ്ടാണ് ബിസിസി ഐയുടെ നീക്കം. ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുന്നത് ഇന്ത്യന്‍ സാഹചര്യം മുന്നില്‍ക്കണ്ട് ഇത്തവണത്തെ താരലേലത്തില്‍ പണം മുടക്കിയ ഫ്രാഞ്ചൈസികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനമാണ്. എന്നാല്‍ ചില ടീമുകള്‍ക്ക് ഇത് വളരെ അനുകൂലമാവുകയും ചെയ്യും.

ഇപ്പോഴിതാ വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേദി യുഎഇയിലേക്ക് മാറ്റുന്നത് എങ്ങനെ അനുകൂലമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ബൗളിങ് കരുത്ത് ദുര്‍ബലമാണെങ്കിലും അവര്‍ക്ക് യുഎഇയില്‍ തിളങ്ങാന്‍ സാധിക്കുമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.

aakashchopraandrcb

'റോയല്‍ ചലഞ്ചേഴ്‌സിന് വലിയ ബൗളിങ് കരുത്തില്ല.അവസാന സീസണില്‍ ഹോം ഗ്രൗണ്ടില്‍ മൂന്ന് മത്സരം മാത്രമാണ് അവര്‍ വിജയിച്ചത്. എന്നാല്‍ യുഎഇയിലെ വലിയ മൈതാനം അവരുടെ ബൗളര്‍മാര്‍ക്ക് അനുകൂല ഘടകമാണ്. അതിനാല്‍ത്തന്നെ വേദി യുഎഇയിലാവുന്നത് ഏറ്റവും അനുകൂലമാവുക ആര്‍സിബിക്കാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. യുസ്‌വേന്ദ്ര ചാഹല്‍, പവന്‍ നേഗി എന്നിവര്‍ക്ക് യുഎഇയില്‍ ബംഗളൂരുവിനെ വിജയത്തിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ സാധിക്കും'-ആകാശ് ചോപ്ര പറഞ്ഞു.

അവസാന 12 വര്‍ഷത്തില്‍ എന്ത് സംഭവിച്ചുവെന്നത് കാര്യമല്ല.ഈ സീസണില്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം ലഭിക്കില്ല. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമില്ല.മുംബൈയും ചെന്നൈയുമാണ് ഏറ്റവും ശക്തമായ ടീം .തുടക്കത്തില്‍ പിഴച്ചാലും അവര്‍ ശക്തമായി തിരിച്ചുവരും. കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തും. ഇരു ടീമിനും മികച്ച സ്പിന്നര്‍മാരുണ്ട്. പഞ്ചാബിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് യുഎഇയില്‍ മികച്ച റെക്കോഡാണുള്ളത്. മികച്ച സ്പിന്‍നിരയും അവര്‍ക്കുണ്ട്. ഡല്‍ഹിയുടെ ഇത്തവണത്തെ സ്പിന്‍നിര മികച്ചതാണ്. ആര്‍ അശ്വിന്‍, അമിത് മിശ്ര, സന്ദീപ് ലാമിച്ചാനെ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനം ഡല്‍ഹിക്ക് കരുത്താകുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ഐപിഎല്‍ ജേതാക്കള്‍.യുഎഇയില്‍ സ്പിന്‍ ബൗളര്‍മാര്‍ ശോഭിക്കും. അതിനാല്‍ത്തന്നെ സ്പിന്നര്‍മാര്‍ക്ക് ഇത്തവണ നിര്‍ണ്ണായക പങ്കാണുള്ളത്. കഴിഞ്ഞ ദിവസം ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതായി ഐസിസി അറിയിച്ചിരുന്നു. അതിനാല്‍ ലോകകപ്പ് നടക്കേണ്ടിയിരുന്ന ഒക്ടോബറിലും നവംബറിലുമായി ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ആലോചിക്കുന്നത്. ഈ ആഴ്ചയില്‍ത്തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Story first published: Thursday, July 23, 2020, 15:18 [IST]
Other articles published on Jul 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+