Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നൂ സ്മാര്‍ട്ട് ബോള്‍; ക്രിക്കറ്റിനെ അടിമുടി മാറ്റിമറിക്കും, ഉടന്‍ കളിക്കളത്തിലേക്ക്; പന്തിനെ അറിയാം

നിരാശയോടെ ഡെയ്ല്‍ സ്‌റ്റെയ്ന്‍ | Oneindia Malayalam

മുംബൈ: ക്രിക്കറ്റ് കളിയെ മാറ്റിമറിച്ചേക്കാവുന്ന രീതിയില്‍ സ്മാര്‍ട്ട് ബോള്‍ അണിയറയില്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ക്രിക്കറ്റില്‍ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഏറെ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിനേക്കാളേറെ സ്മാര്‍ട്ട് ബോളിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയന്‍ കമ്പനിയായ കൊക്കുബുറയാണ് പന്ത് പുറത്തിറക്കുന്നത്. എല്ലാ ഫോര്‍മാറ്റിലുമുള്ള കളികളിലും ഭാവിയില്‍ സ്മാര്‍ട്ട് ബോളുകള്‍ ഉപയോഗിക്കും.

ബൗളര്‍മാര്‍ക്കായിരിക്കും രണ്ടുവര്‍ഷത്തെ തയ്യാറെടുപ്പിനുശേഷം പുറത്തിറങ്ങുന്ന പന്ത് ഏറെ സഹായകമാവുക. പന്തിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക മൈക്രോചിപ്പ് ഒട്ടേറെ വിവരങ്ങള്‍ നിമിഷനേരം കൊണ്ട് കൈമാറും. പന്തെറിയുമ്പോഴുള്ള വേഗത, പിച്ച് ചെയ്തതിനു മുന്‍പും ശേഷവുമുള്ള വേഗതയും ബൗണ്‍സും മാത്രമല്ല, പന്തിന്റെ ടേണ്‍ എത്ര ഡിഗ്രിയാണെന്നതും ബൗളര്‍മാര്‍ക്ക് ലഭിക്കും.

ball

കളിക്കാരുടെ കൈയ്യില്‍ ഘടിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് വാച്ചിലൂടെയാകും വിവരങ്ങളുടെ കൈമാറ്റം. പന്തെറിഞ്ഞയുടന്‍ തന്റെ പന്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ബൗളര്‍മാര്‍ക്ക് ലഭിക്കാനും ഇതിലൂടെ അടുത്ത പന്തിന്റെ ഗതി നിര്‍ണയിക്കാനും ബൗളര്‍മാര്‍ക്ക് കഴിയും. കൂടാതെ ഒട്ടേറെ വിവരങ്ങളും മൈക്രോ ചിപ്പിലൂടെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുശേഷം അടുത്തവര്‍ഷം കളിക്കളത്തില്‍ പന്ത് എത്തിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഏതെങ്കിലും പേരുകേട്ട ടി20 ടൂര്‍ണമെന്റിലൂടെയാകും പന്ത് ആദ്യമായി അവതരിപ്പിക്കപ്പെടുക. ഇതിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലും പന്ത് ഉപയോഗിച്ചേക്കും.

Story first published: Wednesday, August 14, 2019, 17:50 [IST]
Other articles published on Aug 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+