Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എട്ടടി രണ്ടിഞ്ച് ഉയരം; ലക്‌നൗവില്‍ താമസിക്കാന്‍ ഇടം ലഭിക്കാതെ അഫ്ഗാന്‍ ആരാധകന്‍

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനും തമ്മില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പര കാണാന്‍ ലക്‌നൗവിലെത്തിയ അഫ്ഗാന്‍ ആരാധകന് കിട്ടിയത് എട്ടിന്റെ പണി. എട്ടടി രണ്ടിഞ്ച് ഉയരമുള്ള ഷേര്‍ഖാന് താമസിക്കാന്‍ എവിടെയും ലഭിച്ചില്ല. ഉയരക്കൂടുതല്‍ കാരണം ഒരു ഹോട്ടലും അദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കിയില്ല.

ഇതോടെയാണ് എന്ത് ചെയ്യണമെന്ന് അറിയാതെ കുടുങ്ങിയ ഷേര്‍ഖാന് പോലീസാണ് താല്‍ക്കാലിക താമസ സൗകര്യം നല്‍കിയത്. ഷേര്‍ഖാനെ കാണാനും ഫോട്ടോ എടുക്കാനും എല്ലാവരും തിരിക്ക് കൂട്ടുന്നത് ഹോട്ടലിന്റെ സ്വകാര്യതയെ ബാധിക്കുന്നതിനാലാണ് റൂം നല്‍കാത്തതെന്നാണ് ഹോട്ടല്‍ ഉടമയായ റാനു എഎന്‍ഐയോട് പറഞ്ഞത്.

afghan-fan

താമസസ്ഥലത്തിന് പുറത്തിറങ്ങിയ ഷേര്‍ഖാനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെ പോലീസ് എസ്‌കോര്‍ട്ടും അദ്ദേഹത്തിന് ഏര്‍പ്പെടുത്തി. ഒന്നാം ഏകദിനത്തിനിടെ ഗാലറിയിലിരുന്ന ഷേര്‍ഖാനൊപ്പം ചിത്രമെടുക്കാന്‍ നിരവധി പേരാണ് എത്തിയത്. അഞ്ച് ദിവസം കൂടി ലക്‌നൗവില്‍ തുടര്‍ന്ന ശേഷമേ നാട്ടിലേക്ക് മടങ്ങൂവെന്ന് ഷേര്‍ഖാന്‍ പറഞ്ഞു.

Story first published: Friday, November 8, 2019, 10:50 [IST]
Other articles published on Nov 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+