Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ഏഴ് വയസുകാരിയ ഓര്‍ത്തുവെച്ചോളൂ.. ബാറ്റിങ് ടെക്‌നിക്കില്‍ വിസ്മയിപ്പിച്ച് പാരി

റോത്തക്ക്: ക്രിക്കറ്റില്‍ പ്രതിഭ തെളിയിച്ച ദേശീയ താരങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുകയാണ് പാരി ശര്‍മ എന്ന ഏഴ് വയസുകാരി. തന്റെ ബാറ്റിങ് ശൈലികൊണ്ടും ടെക്‌നിക്കുകള്‍കൊണ്ടുമാണ് പാരി സൂപ്പര്‍ താരങ്ങളെക്കൊണ്ട് കൈയടിപ്പിക്കുന്നത്. നിരവധി താരങ്ങള്‍ ഇതിനോടകം പാരിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഞാന്‍ വളരുമ്പോള്‍ പാരി ശര്‍മയെപ്പോലെയാകണമെന്നാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഷായ് ഹോപ്പ് അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടിന്റെ മൈക്കല്‍ അതര്‍ട്ടന്‍ അസാധാരണ പ്രതിഭയെന്നാണ് പാരിയുടെ ബാറ്റിങ്ങിനെ വിശേഷിപ്പിച്ചത്. ക്രീസിലെ പാരിയുടെ ചലനം മനോഹരവുമായി ക്ലാസിക്കുമാണെന്നാണ് മൈക്കള്‍ വോണ്‍ അഭിപ്രായപ്പെട്ടത്.

ഇത്രയൊക്കെ പുകഴ്ത്താന്‍ മാത്രം ഈ ഏഴ് വയസുകാരിയുടെ പ്രകടനത്തിലുണ്ടോയെന്ന് സംശയം ഉള്ളവര്‍ പാരിയുടെ ബാറ്റിങ് വീഡിയോ കണ്ടാല്‍ ഈ സംശയം മാറും. ചെറുപ്രായത്തില്‍ത്തന്നെ വ്യക്തമായ പദ്ധതികളോടെയാണ് പാരിയുടെ കുതിപ്പ്. എന്താണ് സ്വപ്‌നമെന്ന് ചോദിച്ചാല്‍ വനിതാ ക്രിക്കറ്റിലെ എല്ലാ ബാറ്റിങ് റെക്കോഡും തകര്‍ക്കുകയാണെന്ന് പാരി പറയും. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ ഇനിയും ഏറെ ഉയരങ്ങളിലേക്കെത്തിക്കുകയാണ് തന്റെ ദൗത്യമെന്നും പാരി ഇപ്പോഴേ പറയുന്നു. ഏഴ് വയസുകാരി അത്രത്തോളം ക്രിക്കറ്റിനെ സ്‌നേഹിക്കുകയും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

parisharma

ഹരിയാനയിലെ റോത്തക്കാണ് പാരിയുടെ ജന്മസ്ഥലം.പാരിയുടെ പിതാവും മുന്‍ ക്രിക്കറ്റ് താരവുമായ പര്‍ദീപ് ശര്‍മയാണ് പാരിയെ പരിശീലിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റി തലത്തില്‍ ഏറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് പ്രതീപ്.മുന്‍ ഇന്ത്യന്‍ താരം ജോഗീന്ദര്‍ ശര്‍മയ്‌ക്കൊപ്പം അദ്ദേഹം കളിച്ചിട്ടുണ്ട്. പാരി ഇതുവരെ വലിയൊരു മത്സരം കൡച്ചിട്ടില്ല. എന്നാല്‍ എല്ലാവരും അവളുടെ ബാറ്റിങ് ശൈലിയെ പ്രശംസിക്കുന്നു. അതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളും ഉള്‍പ്പെടുമെന്നത് സന്തോഷകരമായ സംഭവമാണെന്ന് പര്‍ദീപ് പറഞ്ഞു. നാല് വയസുള്ളപ്പോള്‍ മുതല്‍ പാരിക്ക് വീട്ടില്‍ പരിശീലനം നല്‍കാറുണ്ട്.

പാരിയെ വലിയൊരു ക്രിക്കറ്റ് താരമാക്കുകയെന്നത് വലിയ സ്വപ്‌നമാണ്. എനിക്ക് സാധിക്കാതെ പോയ ആഗ്രഹം മകളിലൂടെ പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക ക്രിക്കറ്റ് അക്കാദമിയില്‍ 14 ഉും 15 വയസുള്ള ആണ്‍കുട്ടികളുടെകൂടെയാണ് അവള്‍ കളിക്കുന്നത്-അദ്ദേഹം പറഞ്ഞു. പാരിയുടെ പരിശീലന വീഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്യാറുണ്ട്. എന്നാല്‍ ഈ അടുത്ത് ഒരു സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് പാരിയുടെ വീഡിയോയിലെ പ്രകടനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഏഴ് വയസുകാരിയുടെ മികവിന് ക്രിക്കറ്റ് ലോകം പിന്തുണ അറിയിച്ചെത്തിയത്.

ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തിന് നിര്‍ണ്ണായക പങ്കുവഹിച്ച ഷഫാലി വര്‍മയും റോത്തക്കുകാരിയാണ്. 17 വയസ് മാത്രം പ്രായമുള്ള ഷഫാലിയുടെ ആക്രമണ ശൈലിയും ഷോട്ട് കളിക്കാനുള്ള പോസിറ്റീവ് മനോഭാവവുമാണ് താരത്തെ മികച്ചതാക്കുന്നത്. എന്നാല്‍ ഷഫാലിയുടെ ടെക്‌നിക്കുകളില്‍ ഏറെ മാറ്റം വരാനുണ്ടെന്നും പര്‍ദീപ് അഭിപ്രായപ്പെട്ടു.

Story first published: Friday, April 24, 2020, 11:15 [IST]
Other articles published on Apr 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+