വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നെ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിച്ചത് ഒറ്റ മത്സരം മാത്രം, പിന്നീട് അവസരമില്ല; ആ ആറുപേര്‍ ഇവരാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്ന് ഐപിഎല്‍ ട്രോഫിയടക്കം മികച്ച റെക്കോഡുകളാണ് എം എസ് ധോണി നായകനായ ചെന്നൈയ്ക്ക് ഐപിഎല്ലില്‍ ഉള്ളത്. പ്രഭലരായ താരങ്ങളുടെ നീണ്ട നിരതന്നെയുള്ള ചെന്നൈയ്ക്കുവേണ്ടി ഒരു മത്സരം മാത്രം കളിക്കാന്‍ അവസരം ലഭിച്ച ചില താരങ്ങളുണ്ട് .ചെന്നൈ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ചിട്ടും ഒറ്റ മത്സരംകൊണ്ട് നിരാശപ്പെടുത്തി പിന്നീട് ടീമില്‍ അവസരമേ ലഭിക്കാതെ പോയ ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മാര്‍ക്ക് വുഡ്

മാര്‍ക്ക് വുഡ്

2018ലാണ് മാര്‍ക്ക് വുഡിനെ ചെന്നൈ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഡെത്ത് ഓവറില്‍ വുഡിനെ ചെന്നൈ ഉപയോഗപ്പെടുത്തിയെങ്കിലും പാണ്ഡ്യ സഹോദരങ്ങള്‍ വുഡിന്റെ അവസാന രണ്ട് ഓവറില്‍ അടിച്ചെടുത്തത് 36 റണ്‍സാണ്. പിന്നീട് ഒരു മത്സരത്തിലും വുഡിന് ചെന്നൈ അവസരം നല്‍കിയില്ല.

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

2014ല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ചെന്നൈ ടീമിലെത്തിച്ച താരമാണ് വിജയ് ശങ്കര്‍. മധ്യനിരയില്‍ വിജയ് ശങ്കറിനെ പരിഗണിച്ചു. മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. എറിഞ്ഞ ഒരോവറില്‍ ഷെയ്ന്‍ വാട്‌സണ്‍ നന്നായി മുതലാക്കുകയും ചെയ്തു. പിന്നീട് ഒരു മത്സരത്തിലും വിജയ് ശങ്കറിന് അവസരം ലഭിച്ചിട്ടില്ല.

ജോണ്‍ ഹാസ്റ്റിങ്‌സ്

ജോണ്‍ ഹാസ്റ്റിങ്‌സ്

2014ല്‍ ചെന്നൈ ടീമിലെത്തിച്ച ഓള്‍റൗണ്ടറാണ് ജോണ്‍ ഹാസ്റ്റിങ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തി. മൂന്ന് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് താരം നേടി. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാരെ പരിഗണിച്ച ചെന്നൈ പിന്നീട് ഒരു മത്സരത്തില്‍പോലും ഹാസ്റ്റിങ്‌സിന് അവസരം നല്‍കിയില്ല.

IPL2020: ഇത്തവണ കപ്പ് ഡല്‍ഹിയങ്ങ് എടുക്കും!! ഇവ സംഭവിച്ചാല്‍... ആര്‍ക്കും തടയാനാവില്ല

തിസാര പെരേര

തിസാര പെരേര

ശ്രീലങ്കയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ വിശേഷണമുള്ള താരമാണ് തിസാര പെരേര. 2010ല്‍ ചെന്നൈ താരത്തെ ടീമിലെത്തിച്ചു. ശ്രീലങ്കയ്ക്കുവേണ്ടി പെരേര അരങ്ങേറ്റം നടത്തിയിട്ട് അധികം കാലമായിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പെരേരയ്ക്കും അവസരം ലഭിച്ചെങ്കിലും നിരാശപ്പെടുത്തി. മുംബൈയ്ക്ക് ജയിക്കാന്‍ 30 പന്തില്‍ 48 റണ്‍സ് വേണമെന്നിരിക്കെയാണ് പെരേരയ്ക്ക് പന്ത് നല്‍കുന്നത്. ആ ഓവറില്‍ 19 റണ്‍സ് പെരേര വിട്ടുനല്‍കി. ഇതിന് ശേഷം ചെന്നൈ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ടീം ഇന്ത്യക്കു മുന്നറിയിപ്പ്.... നിലം തൊടീക്കില്ല!! രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കുമെന്ന് പേസര്‍

അരുണ്‍ കാര്‍ത്തിക്

അരുണ്‍ കാര്‍ത്തിക്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അരുണ്‍ കാര്‍ത്തികിന് ഒരു മത്സരത്തില്‍ മാത്രമാണ് ചെന്നൈ അവസരം നല്‍കിയത്. 2008 സീസണില്‍ ലക്ഷ്മിപതി ബാലാജിക്ക് പകരമായാണ് ബാറ്റ്‌സ്മാനായി അരുണിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓപ്പണറായ കാര്‍ത്തികിന് ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 27 റണ്‍സ് വേണമെന്നിരിക്കെ ആല്‍ബി മോര്‍ക്കലിന് സ്‌ട്രൈക്ക് മാറാന്‍ പോലും കഴിയാതെ താരം ബുദ്ധിമുട്ടി .പിന്നീട് ഒരു മത്സരത്തില്‍പ്പോലും ചെന്നൈ കാര്‍ത്തികിനെ പരിഗണിച്ചില്ല.

സ്റ്റീവ് സ്മിത്ത് വീണ്ടും നായകസ്ഥാനത്ത്, വിലക്കിന് ശേഷം നായകനാവുന്നത് ഇതാദ്യം

ചന്ദ്രശേഖര്‍ ഗണപതി

ചന്ദ്രശേഖര്‍ ഗണപതി

അരുണ്‍ കാര്‍ത്തികിന്റെ പകരക്കാരനായി ചെന്നൈ ഓള്‍റൗണ്ടര്‍ വിശേഷണമുള്ള ചന്ദ്രശേഖര്‍ ഗണിപതിക്ക് അവസരം നല്‍കി. ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന ഗണപതി എറിഞ്ഞ ഒറ്റ ഓവറില്‍ 13 റണ്‍സും വിട്ടുകൊടുത്തു. ഇതിന് ശേഷം ചെന്നൈ ഒരു മത്സരത്തില്‍പ്പോലും താരത്തെ പരിഗണിച്ചിട്ടില്ല.

Story first published: Wednesday, February 26, 2020, 18:08 [IST]
Other articles published on Feb 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X