Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാഹാഭ്യാർത്ഥന നിരസിച്ചു, തായ്ക്കൊണ്ടോ താരത്തെ കോച്ച് വെടിവെച്ച് കൊലപ്പെടുത്തി

ഗുരുഗ്രാം: വിവാഹാഭ്യര്‍ത്ഥന നിഷേധിച്ച തായ്ക്കൊണ്ടോ താരത്തെ പരിശീലകൻ കൊലപ്പെടുത്തി. ബിലാസ്പൂരിലെ ഭോരാ കുർദ് ഗ്രാമത്തിലാണ് സംഭവം. 25 -കാരിയായ സരിതയെ പരിശീലകൻ സോംബിര്‍ സിങ് വെടിവെച്ചു കൊലപ്പെടുത്തുകായിരുന്നു. ജില്ലാ തലത്തില്‍ തായ്ക്കൊണ്ടോ താരമാണ് സരിത. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് കൊലപാതകം നടന്നത്. പുലര്‍ച്ചെ സരിതയുടെ വീട്ടിലെത്തിയ സോംബിര്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച സരിതയെ ഇദ്ദേഹം വെടിവെച്ചു വീഴ്ത്തുകയാണുണ്ടായത്.

പ്രതീകാത്മക ചിത്രം

ബഹളം കേട്ട് ഓടിവന്നപ്പോഴേക്കും സോംബിർ രക്ഷപ്പെട്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. സോംബിര്‍ നിരന്തരമായി യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായി സരിതയുടെ കുടുംബം മൊഴി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിരവരുമാനമില്ലാത്തുകൊണ്ടാണ് സോംബിറിനെ വിവാഹം ചെയ്യാന്‍ സരിത തയ്യാറാകാതിരുന്നതെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഝജ്ജാറിലെ ബഗ്ഡോല സ്വദേശിയാണ് സോംബിര്‍. മാസങ്ങളായി മാതാപിതാക്കളില്‍ നിന്ന് അകന്നുകഴിയുകയാണ് ഇയാള്‍.

Story first published: Tuesday, November 12, 2019, 19:28 [IST]
Other articles published on Nov 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+