For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020ല്‍ ഇന്‍സ്റ്റയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയവരുടെ പട്ടിക; ഇന്ത്യക്കാരില്‍ കോലി മുന്നില്‍

ലണ്ടന്‍: ലോകത്തില്‍ വലിയ സ്വാധീനമുള്ള സാമൂഹ്യ മാധ്യമമാണ് ഇന്‍സ്റ്റഗ്രാം. കായിക,സാംസ്‌കാരിക,രാഷ്ട്രീയ മേഖല മുതല്‍ ലോകത്തെ എല്ലാം കോണിലുമുള്ള നിരവധി ആളുകള്‍ ഇന്‍സ്റ്റഗ്രാമിനെ പ്രധാന സാമൂഹ്യ മാധ്യമമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലടക്കം വലിയ പ്രചാരമുള്ള ഇന്‍സ്റ്റഗ്രാമിലൂടെയാണ് പല ഇന്ത്യന്‍ കായിക താരങ്ങളും തങ്ങളുടെ ആരാധകരുമായി സംവദിക്കുന്നതും വിവരങ്ങള്‍ പങ്കുവെക്കുന്നതും. ഇപ്പോഴിതാ 2020ല്‍ ഇന്‍സ്റ്റയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയ പട്ടിക പുറത്തു വന്നിരിക്കുകയാണ്. ഡാറ്റാ ശേഖരണം നടത്തി ഹൈപ്പ് ഓഡിറ്റര്‍ നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയിലെ തലപ്പത്ത്. 4.5 മില്യണ്‍ ആരാധകരാണ് ഓരോ പോസ്റ്റിനും റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത്. തന്റെ പരിശീലന ചിത്രങ്ങളും കുടുംബത്തോടൊപ്പം യാത്ര പോകുന്നതിന്റെ ചിത്രങ്ങളുമെല്ലാം റൊണാള്‍ഡോ ഇന്‍സ്റ്റയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. റയല്‍ മാഡ്രിഡ് വിട്ട ശേഷവും തന്റെ ആരാധക പിന്തുണയില്‍ കുറവില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് റൊണാള്‍ഡോ. റയല്‍ മാഡ്രിഡ് വിട്ട ശേഷം വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചില്ല എന്നത് മറ്റൊരു വസ്തുതയാണ്.

kohli

ഇന്ത്യക്കാരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. 11ാം സ്ഥാനത്താണ് കോലിയുള്ളത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോലിക്ക് ഇന്ത്യക്കകത്തും പുറത്തും നിരവധി ആരാധകരാണുള്ളത്. ആരാധകരുമായി പ്രധാനമായും ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോലി സംവധിക്കുന്നത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ നായകനാണ് കോലി. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും വലിയ ആരാധക പിന്തുണ അദ്ദേഹത്തിനുണ്ട്.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരന്‍. 17ാം സ്ഥാനത്താണ് മോദിയുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടുന്നയാളാണ് മോദി. 25 അംഗ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ വ്യക്തി വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയാണ്. 25ാം സ്ഥാനത്താണ് അനുഷ്‌കയുള്ളത്. 2.6 മില്യണ്‍ എന്‍ഗേജ്‌മെന്റാണ് അനുഷ്‌കയുടെ ഓരോ പോസ്റ്റിനും ലഭിക്കുന്നത്. വിരാട് കോലിയെ വിവാഹം കഴിച്ചതിന് ശേഷമാണ് അനുഷ്‌കയുടെ ആരാധക പിന്തുണ ഇത്രത്തോളം ഉയര്‍ന്നത്. ആദ്യ 50ല്‍ ഉള്ള മറ്റ് ഇന്ത്യക്കാര്‍ കത്രീന കൈഫും ദീപികാ പദുക്കോണുമാണ്. സെയ്ഫ് അലി ഖാന്റെ ഭാര്യയായ കത്രീന 43ാം സ്ഥാനത്തും ദീപിക 49ാം സ്ഥാനത്തുമാണ്.

Story first published: Sunday, December 13, 2020, 11:48 [IST]
Other articles published on Dec 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+