വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റാങ്കിങ് നോക്കില്ല; 2023ലെ ലോകകപ്പ് യോഗ്യതയ്ക്കായി പുതിയ സൂപ്പര്‍ ലീഗുമായി ഐസിസി

ദുബൈ: 2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് യോഗ്യതയ്ക്കായി പുതിയ സൂപ്പര്‍ ലീഗുമായി ഐസിസി. ഇന്ന് ചേര്‍ന്ന് ഐസിസിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെ നേരിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും ടൂര്‍ണമെന്റിന്റെ തീയ്യതിയോ സമയമോ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐസിസിയുടെ 12 അംഗ ടീമുകളും നെതര്‍ലന്‍ഡും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ആതിഥേയ രാജ്യമായ ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യയെക്കൂടാതെ ലീഗില്‍ ആദ്യ ഏഴ് സ്ഥാനത്തെത്തുന്ന ടീമുകള്‍ക്കും നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കുക. 10 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. എല്ലാ ടീമും നാല് ഹോം,എവേ മത്സരങ്ങള്‍ വീതം കളിക്കും. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുമായി കൂടിയാലോചിച്ചും കൊറോണയുടെ പശ്ചാത്തലത്തില്‍ മറ്റ് സുരക്ഷാ കാര്യങ്ങളും നോക്കിയ ശേഷമായിരിക്കും ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. '2023ലെ ലോകകപ്പ് വര്‍ഷാവസാനത്തേക്ക് നീട്ടിയത് കോവിഡ് മൂലം മാറ്റി വെച്ച ക്രിക്കറ്റ് മത്സരങ്ങളുടെ നടത്തിപ്പിനും ലോകകപ്പ് യോഗ്യതാ പ്രക്രിയ സമഗ്രതയോടെ നടത്താനും കൂടുതല്‍ സമയം നല്‍കുന്നു. കളിക്കുക എന്നതാണ് പ്രധാനം'-ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അല്ലാര്‍ഡൈസ് പറഞ്ഞു.

പരമ്പര ലക്ഷ്യമിട്ട് ഇംഗ്ലണ്ട്, എട്ട് വിക്കറ്റകലെ വിജയം, വെസ്റ്റ് ഇന്‍ഡീസ് പതറുന്നുപരമ്പര ലക്ഷ്യമിട്ട് ഇംഗ്ലണ്ട്, എട്ട് വിക്കറ്റകലെ വിജയം, വെസ്റ്റ് ഇന്‍ഡീസ് പതറുന്നു

icc

നേരത്തെ ലോകകപ്പിലെ യോഗ്യത തീരുമാനിച്ചിരുന്നത് ഐസിസി റാങ്കിങ് നോക്കിയായിരുന്നു. ആദ്യ എട്ട് റാങ്കിലുള്ള ടീമുകള്‍ക്കായിരുന്നു യോഗ്യത ലഭിച്ചിരുന്നത്. കൂടാതെ അവസാന രണ്ട് സ്ഥാനത്തിനായുള്ള ടീമുകള്‍ യോഗ്യതാ മത്സരം കളിക്കുകയും ചെയ്യും. ഇതാണ് ഇത്തവണ യോഗ്യതാ ടൂര്‍ണമെന്റായി ഐസിസി മാറ്റിയിരിക്കുന്നത്. ചെറിയ ടീമുകള്‍ക്ക് അട്ടിമറിയിലൂടെ ഉയര്‍ന്നുവരാനുള്ള സാധ്യതയും ഇതിലൂടെ ലഭിക്കും. ക്രിക്കറ്റ് ആരാധകര്‍ക്ക് ലോകകപ്പിന് മുമ്പ് ആവേശം നല്‍കുന്ന മറ്റൊരു ടൂര്‍ണമെന്റ് കാണാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ 'ഗോട്ട്', സുനില്‍ ഛേത്രിയെന്ന ഇതിഹാസംഇന്ത്യന്‍ ഫുട്‌ബോളിന്റെ 'ഗോട്ട്', സുനില്‍ ഛേത്രിയെന്ന ഇതിഹാസം

ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനെ ആത്മവിശ്വാസത്തോടെ കാണുന്നുവെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ പ്രതികരിച്ചു. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ നേരിടുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബ്രിനി പറഞ്ഞു. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കൊറോണ വ്യാപനം ശക്തമായി തുടര്‍ന്നാല്‍ വീണ്ടും ലോകകപ്പ് മാറ്റിവെക്കേണ്ട അവസ്ഥ ഉണ്ടായേക്കും. അടുത്ത വര്‍ഷം വനിതാ ലോകകപ്പും നടത്തേണ്ടതുണ്ട്. അന്താരാഷ്ട്ര മത്സരക്രമങ്ങളെ ആകെ തകിടം മറിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Story first published: Monday, July 27, 2020, 14:56 [IST]
Other articles published on Jul 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X