Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീ: ഹാമില്‍ട്ടനെ മറികടന്ന് വല്‍ട്ടേരി ബോത്താസിന് പോള്‍ പൊസിഷന്‍

വിയന്ന: കോവിഡ് കാലത്തെ പ്രതിസന്ധികളെയെല്ലാം മറികടന്ന വേഗത്തിന്റെ ട്രാക്കിന് വീണ്ടും ചൂടുപിടിക്കുന്നു. ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ ആദ്യ ഗ്രാന്റ്പ്രീയായ ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീയില്‍ മെഴ്‌സിഡസിന്റെ സൂപ്പര്‍ താരമായ വള്‍ട്ടേരി ബോത്താസിന് പോള്‍ പൊസിഷന്‍. മെഴ്‌സിഡസിലെ സഹതാരവും ചാമ്പ്യന്‍ ഡ്രൈവറുമായ ലൂയിസ് ഹാമില്‍ട്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബോത്താസ് പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്.

1.02.939 സമയം കുറിച്ചാണ് ബോത്താസ് പോള്‍ പൊസിഷനിലെത്തിയത്. 1.02.951 സമയമെടുത്താണ് ഹാമില്‍ട്ടന്‍ രണ്ടാമതെത്തിയത്. റെഡ്ബുള്ളിന്‍രെ മാക്‌സ് വെസ്തപ്പാന്‍, മക്ലാരന്റെ നോറിസ്, റെഡ്ബുള്ളിന്റെ ആല്‍ബോന്‍ എന്നിവരാണ് ആദ്യ അഞ്ചിലെത്തിയ മറ്റുള്ളവര്‍. ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ ലിക്ലര്‍ക്കിന് ഏഴാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. ചാമ്പ്യന്‍ ഡ്രൈവര്‍ വെറ്റല്‍ അവസാന സീസണിലെ മോശം ഫോമില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തോന്നിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

valtteriboltasaustraliangrandprix

11ാമനായി ഫിനിഷ് ചെയ്ത വെറ്റല്‍ ക്യു2വിലോട്ട് എലിമിനേഷന്‍ ചെയ്യപ്പെട്ടു. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ കൂടുമാറാന്‍ വെറ്റല്‍ ശ്രമിച്ചെങ്കിലും നടന്നില്ല.ഇത്തവണയും ഫെരാരിയുടെ ഒന്നാം നമ്പര്‍ ഡ്രൈവര്‍ വെറ്റലാണ്. അവസാന സീസണില്‍ വെറ്റലിനേക്കാളും മികവ് പുലര്‍ത്തിയത് ലിക്ലര്‍ക്കായിരുന്നു. റെനോള്‍ട്ടിന്റെ റിക്കിയാര്‍ഡോയ്ക്ക് 10ാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു.

ഇത്തവണ കരിയറിലെ ഏഴാം കിരീടമാണ് ഹാമില്‍ട്ടന്‍ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും കിരീടം സ്വന്തമാക്കിയ ഹാമില്‍ട്ടന് ഈ സീസണ്‍ നിര്‍ണ്ണായകമാണ്. ഏഴ് കിരീടങ്ങള്‍ നേടിയ ജര്‍മന്‍ ഡ്രൈവര്‍ മൈക്കല്‍ ഷുമാക്കറിന്റെ പേരിലാണ് കൂടുതല്‍ കിരീടമെന്ന റെക്കോഡ്. ഇത് തിരുത്താന്‍ ഹാമില്‍ട്ടന് ഒരു കിരീടംകൂടി വേണം. നിലവില്‍ മെഴ്‌സിഡസിനൊപ്പം ഹാട്രിക്ക് കിരീടം ഉള്‍പ്പെടെ അഞ്ച് കിരീടമാണ് ഹാമില്‍ട്ടന്‍ നേടിയത്. കൂടുതല്‍ പോള്‍പൊസിഷന്‍ എന്ന റെക്കോഡും ഹാമില്‍ട്ടനിന്റെ പേരിലാണ്. കരിയറില്‍ 88 തവണ പോള്‍ പൊസിഷനിലെത്തിയ ഹാമില്‍ട്ടന്‍ 84 വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

അതിനിടെ ഹാമില്‍ട്ടന്‍ മെഴ്‌സിഡസ് വിടുമെന്ന തരത്തിലും ശക്തമായ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹം മെഴ്‌സിഡസിനോട് പ്രതിഫലം ഉയര്‍ത്തിച്ചോദിച്ചെന്നും നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഫെരാരിയിലേക്ക് കൂടുമാറുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും വിമര്‍ശകര്‍ വായടക്കാനും കഴിഞ്ഞ ദിവസം ഹാമില്‍ട്ടന്‍ പ്രതികരിച്ചിരുന്നു.

ഇത്തവണ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആരാധകര്‍ക്ക് പ്രവേശനമുണ്ടാകില്ല. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.താരങ്ങള്‍ക്കും സഹ സ്റ്റാഫുകള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മത്സരം തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം ശക്തമായി തുടരുന്നത്.ഇതിനോടകം ഒന്നരക്കോടിയിലധികം ആളുകളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പല കായികതാരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story first published: Sunday, July 5, 2020, 11:34 [IST]
Other articles published on Jul 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+