വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്ട്രിയന്‍ ഗ്രാന്റ് പ്രീ കിരീടം വല്‍ട്ടേരി ബോത്താസിന്; ഹാമില്‍ട്ടന് നാലാം സ്ഥാനം മാത്രം

വിയന്ന: കോവിഡ് കാലത്തെ പ്രതിസന്ധികളെ മറികടന്നുള്ള ഈ സീസണിലെ ആദ്യ ഗ്രാന്റ് പ്രീയില്‍ കരുത്തുകാട്ടി മെഴ്‌സിഡസ്. ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രീയില്‍ സൂപ്പര്‍ ഡ്രൈവറും സഹതാരവുമായി ലൂയിസ് ഹാമില്‍ട്ടനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മെഴ്‌സിഡസിന്റെ വല്‍ട്ടേരി ബോത്താസാണ് കിരീടം സ്വന്തമാക്കിയത്. ബോത്താസിന് പിന്നാലെ രണ്ടാമതായി ഹാമില്‍ട്ടന്‍ ഫിനിഷ് ചെയ്‌തെങ്കിലും അഞ്ച് സെക്കന്റ് ടൈം പെനാല്‍റ്റി ലഭിച്ചതോടെ ഹാമില്‍ട്ടന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഹാട്രിക്ക് കിരീടം ഉള്‍പ്പെടെ ആറ് കിരീടം ഇതിനോടകം അലമാരയിലെത്തിച്ച ഹാമില്‍ട്ടന് ഇത്തവണത്തെ തുടക്കം അത്ര മികച്ചതായില്ല. 1.30.55.739 സമയം കുറിച്ചാണ് ബോത്താസ് ഒന്നാമതെത്തിയത്.രണ്ടാമതായി ഫെരാരിയുടെ യുവ ട്രൈവര്‍ ചാള്‍സ് ലിക്ലര്‍ക്ക് ഫിനിഷ് ചെയ്തപ്പോള്‍ മക്ലാരന്റെ ലോറിസ് മൂന്നാം സ്ഥാനത്തുമെത്തി. ഫെരാരിയുടെ ചാമ്പ്യന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് 10ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ 20താമതായാണ് ഫിനിഷ് ചെയ്തത്. ഓസ്‌ട്രേലിയന്‍ ഗ്രാന്റ് പ്രീയില്‍ പോള്‍ പൊസിഷനും ബോത്താസിനായിരുന്നു.

ഇന്ത്യന്‍ കോച്ചാവേണ്ടിയിരുന്നത് രാഹുല്‍ ദ്രാവിഡ്! അദ്ദേഹം ക്ഷണം തള്ളി, കാരണം പുറത്ത് ഇന്ത്യന്‍ കോച്ചാവേണ്ടിയിരുന്നത് രാഹുല്‍ ദ്രാവിഡ്! അദ്ദേഹം ക്ഷണം തള്ളി, കാരണം പുറത്ത്

valtteribottaswinsaustriangrandprix

അവസാന സീസണില്‍ത്തന്നെ ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ ബോത്താസിന് സാധിച്ചിരുന്നെങ്കിലും ഹാമില്‍ട്ടനുവേണ്ടി പലപ്പോഴും വഴിമാറിക്കൊടുക്കേണ്ടി വന്നു. 1.02.939 സമയം കുറിച്ചാണ് ബോത്താസ് പോള്‍ പൊസിഷനിലെത്തിയത്. 1.02.951 സമയമെടുത്താണ് ഹാമില്‍ട്ടന്‍ രണ്ടാമതെത്തിയത്. റെഡ്ബുള്ളിന്‍രെ മാക്‌സ് വെസ്തപ്പാന്‍,മക്ലാരന്റെ നോറിസ്, റെഡ്ബുള്ളിന്റെ ആല്‍ബോന്‍ എന്നിവരാണ് ആദ്യ അഞ്ചിലെത്തിയ മറ്റുള്ളവര്‍.ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ ലിക്ലര്‍ക്കിന് ഏഴാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. വെറ്റല്‍ 11ാം സ്ഥാനത്താണെത്തിയത്.

കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാണികളില്ലാതെയാണ് ഫോര്‍മുലവണ്‍ മത്സരം നടത്തിയത്. കനത്ത സുരക്ഷയൊരുക്കി നടത്തിയ ടൂര്‍ണമെന്റിന്റെ കിരീട വിതരണ സമയത്ത് സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചു. സമ്മാന വിതരണത്തിനിടെ കറുത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വര്‍ഗീയത അവസാനിപ്പിക്കുന്ന എന്ന് എഴുതിയ ടീ ഷര്‍ട്ട് വിജയികള്‍ മൂന്ന് പേരും ചേര്‍ന്ന് പ്രദര്‍ശിപ്പിച്ചു. ലോകത്താകെമാനം വേട്ടയാടപ്പെടുകയും വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന കറുത്തവര്‍ക്കും ജീവിക്കണം എന്ന പേരില്‍ വലിയ ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. ഫുട്‌ബോളിലെയും ക്രിക്കറ്റിലേയും പലതാരങ്ങളും ഇതില്‍ പങ്കാളിയായിരുന്നു.

ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീയിലെ വിജയത്തോടെ 25 പോയിന്റാണ് ബോത്താസിന് ലഭിക്കുന്നത്. നാലാം സ്ഥാനത്തെത്തിയ ഹാമില്‍ട്ടന് 12 പോയിന്റും.തുടക്കത്തിലെ ലീഡ് നിര്‍ണ്ണായകമായതിനാല്‍ വരും സീസണില്‍ ഹാമില്‍ട്ടന്‍ ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ഇത്തവണകൂടി കിരീടം നേടിയാല്‍ കൂടുതല്‍ ഫോര്‍മുലവണ്‍ കിരീടം എന്ന റെക്കോഡില്‍ മൈക്കില്‍ ഷുമാക്കറിനൊപ്പമെത്താന്‍ ഹാമില്‍ട്ടന് സാധിക്കും.

Story first published: Monday, July 6, 2020, 15:42 [IST]
Other articles published on Jul 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X