Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിടവാങ്ങിയ മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ നിക്കി ലൗഡയ്ക്ക് ലോകമെങ്ങുനിന്നും അന്ത്യാഞ്ജലി

വിയന്ന: ഫോര്‍മുല വണ്‍ കാറോട്ടത്തിലെ ഇതിഹാസ താരം നിക്കി ലൗഡയ്ക്ക് ലോകമെങ്ങുനിന്നും അന്ത്യാഞ്ജലി. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അന്തരിച്ചത്. കാറോട്ടത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. എട്ടുമാസം മുമ്പ് ലൗഡ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.

niki-lauda

മക്ലാരനൊപ്പം ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച, സഹയാത്രികനായിരുന്ന, 1984ല്‍ തങ്ങള്‍ക്കുവേണ്ടി ലോക കിരീടം നേടിയ ലൗഡയുടെ മരണത്തില്‍ അതിയായ വേദനയുണ്ടെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മക്ലാരന്‍ റേസിങ് ലിമിറ്റഡിന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നിക്കി എന്നെന്നും തങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നും അവര്‍ കുറിച്ചു.

നിക്കി ഇതിഹാസമായിരുന്നെന്നാണ് മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യനായിരുന്ന ജെന്‍സണ്‍ ബട്ടന്‍ എഴുതിയത്. രണ്ടുതവണ മോട്ടോഗ്രാന്റ് പ്രിക്‌സ് ചാമ്പ്യനായിരുന്ന കേസി സ്‌റ്റോണറും നിക്കിക്ക് വിടവാങ്ങല്‍ സന്ദേശമെഴുതി. മോട്ടോര്‍ സ്‌പോര്‍ട്‌സിലെ ശരിയായ ഇതിഹാസമെന്നാണ് അദ്ദേഹം കുറിച്ചത്. ഫോര്‍മുല വണ്‍ സ്‌പോര്‍ട്‌സ്േ സംഘാടകരും നിക്കിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ഓസ്‌ട്രേയന്‍ സ്വദേശിയായ നിക്കി മൂന്നുതവണ ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. കാറോട്ടമത്സരത്തിനിടെയുണ്ടായ അപകടമാണ് വര്‍ഷങ്ങള്‍ നീണ്ട യാതനകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ ജീവനെടുത്തതും. 1975, 77 വര്‍ഷങ്ങളില്‍ ഫെരാരിക്കൊപ്പമായിരുന്നു കിരീടനേട്ടം. 1984ല്‍ മക്ലാരനൊപ്പവും ലോക ചാമ്പ്യനായി. 2012 മുതല്‍ മെഴ്സിഡസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ലൂയിസ് ഹാമില്‍ട്ടണ്‍ ലോക കിരീടങ്ങള്‍ സ്വന്തമാക്കിയത്.


Story first published: Tuesday, May 21, 2019, 14:20 [IST]
Other articles published on May 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+