Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോട്ടോ ജിപിയില്‍ വീണ്ടും മാര്‍ക്വെസ് കാലം... അഞ്ചാം തവണയും ലോക ചാംപ്യന്‍

1

ടോക്കിയോ (ജപ്പാന്‍): മോട്ടോ ജിയില്‍ വേഗതയുടെ തമ്പുരാനായി വീണ്ടും സ്പാനിഷ് സൂപ്പര്‍ താരം മാര്‍ക്ക് മാര്‍ക്വേസ്. ജപ്പാനീസ് ഗ്രാന്റ്പ്രീയില്‍ ജേതാവായതോടെ കരിയറില്‍ അഞ്ചാം തവണയും തുടര്‍ച്ചയായി മൂന്നാം തവണയും മോട്ടോ ജിപി ലോക ചാംപ്യന്‍പട്ടത്തിന് മാര്‍ക്വെസ് അവകാശിയായി. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അഞ്ചു തവണയും ലോക കിരീടം നിലനിര്‍ത്താന്‍ റെസ്പല്‍ ഹോണ്ട ടീമിന്റെ താരം കൂടിയായ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം.

ജപ്പാനീസ് ഗ്രാന്റ്പ്രീയില്‍ ഗ്രിഡില്‍ ആറാംസ്ഥാനത്തു നിന്നും റേസ് ആരംഭിച്ച മാര്‍ക്വേസ് തകര്‍പ്പന്‍ പ്രകടനത്തോടെ ചാംപ്യനാവുകയായിരുന്നു. 24 ലാപ്പുകളുടെ റേസില്‍ തന്റെ പ്രധാന എതിരാളിയായ ആന്ദ്രെ ഡൊവീസിയോസോയെ 21ാം ലാപ്പില്‍ മറികടന്ന മാര്‍ക്വെസ് പിന്നീട് ലീഡ് നിലനിര്‍ത്തി റേസ് ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ലോക കിരീടം മാര്‍ക്വെസ് ഉറപ്പിച്ചത്. സീസണില്‍ അദ്ദേഹത്തിന്റെ എട്ടാം ഗ്രാന്റ്പ്രീ വിജയം കൂടിയായിരുന്നു ഇത്. 296 പോയിന്റോടെയാണ് മാര്‍ക്വെസ് ഇത്തവണ ഒന്നാംസ്ഥാനം ഭദ്രമാക്കിയത്. 194 പോയിന്റുമായി ഡ്യുക്കാറ്റി ടീമിന്റെ ഡൊവിസിയോസോയാണ് രണ്ടാസ്ഥാനത്ത്.

മോട്ടോ ജിപിയില്‍ ഓള്‍ടൈം റെക്കോര്‍ഡ് ഇറ്റലിയുടെ ഇതിഹാസ താരം വലന്റിനോ റോസ്സിയുടെ പേരിലാണ്. ഏഴു തവണയാണ് റോസ്സി റേസിങ് ട്രാക്കിലെ രാജാവായത്. റോസ്സിയുടെ ഈ റെക്കോര്‍ഡിന് ഒരു പടി കൂടി അടുക്കാന്‍ മാര്‍ക്വെസിന് സാധിച്ചു.

Story first published: Monday, October 22, 2018, 10:53 [IST]
Other articles published on Oct 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+