Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുലവണ്‍: സ്പാനിഷ് ഗ്രാന്റ്പ്രീ കിരീടം ഹാമില്‍ട്ടന്, ഷുമാക്കറിനെ മറികടന്ന് റെക്കോഡ്

ബാഴ്‌സലോണ: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ സ്പാനിഷ് ഗ്രാന്റ്പ്രീ കിരീടം മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്. 66 ലാപ്പുകള്‍ നീണ്ട പോരാട്ടം 1.31.45.279 സമയം കുറിച്ച് പൂര്‍ത്തിയാക്കിയാണ് ഹാമില്‍ട്ടന്‍ കിരീടം നേടിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ഹാമില്‍ട്ടന്‍ സ്പാനിഷ് ഗ്രാന്റ്പ്രിക്‌സില്‍ എതിരാളികളില്ലാതെ ജയം സ്വന്തമാക്കുന്നത്. സ്പാനിഷ് ഗ്രാന്റ്പ്രീയില്‍ പോള്‍ പൊസിഷനും ഹാമില്‍ട്ടന് തന്നെയായിരുന്നു.

റെഡ്ബുള്‍ റേസിങ് ഹോണ്ടയുടെ മാക്‌സ് വെസ്തപ്പാന്‍ രണ്ടാം സ്ഥാനത്തെത്തി. ഹാമില്‍ട്ടനേക്കാള്‍ 24.177 സെക്കന്റ് കൂടുതല്‍ സമയമെടുത്താണ് വെസ്തപ്പാന്‍ ഫിനിഷ് ചെയ്തത്. മെഴ്‌സിഡസിലെ ഹാമില്‍ട്ടനിന്റെ സഹതാരം വല്‍ട്ടേരി ബോത്താസ് മൂന്നാം സ്ഥാനതെത്തിയപ്പോള്‍ റേസിങ് പോയിന്റ് ബിഡബ്ല്യുറ്റി മെഴ്‌സിഡസിന്റെ ലാന്‍സ് സ്‌ട്രോള്‍ നാലാം സ്ഥാനവും ഇതേ ടീമിന്റെ സെര്‍ജിയോ പെരേസ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി. ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ മോശം ഫോം തുടരുകയാണ്. സ്‌പെയിനില്‍ ഏഴാം സ്ഥാനത്താണ് വെറ്റല്‍ മത്സരം പൂര്‍ത്തിയാക്കിയത്.

lewishamilton

ഫെരാരിയിലെ വെറ്റലിന്റെ സഹതാരം ചാള്‍സ് ലിക്ലര്‍ക്കിന് 38ാം ലാപ്പില്‍ മത്സരം അവസാനിപ്പിക്കേണ്ടി വന്നു. അല്‍ഫോ റോമിയോ റേസിങ് ഫെരാരിയുടെ കിമി റെയ്‌ക്കോനാന്‍ 14ാം സ്ഥാനവും റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ 11ാം സ്ഥാനവുമാണ് നേടിയത്. സ്പാനിഷ് ഗ്രാന്റ്പ്രീയിലൂടെ ഇതിഹാസ ഡ്രൈവര്‍ മൈക്കല്‍ ഷുമാക്കറിന്റെ പോഡിയം റെക്കോഡും ഹാമില്‍ട്ടന്‍ മറികടന്നു. 256 റേസില്‍ 156ാമത്തെ ഗ്രാന്റ്പ്രിക്‌സ് പോഡിയമാണ് ഹാമില്‍ട്ടന്‍ നേടിയത്. 155 പോഡിയമാണ് ഷുമാക്കര്‍ കരിയറില്‍ നേടിയത്.

ഡ്രൈവര്‍ സ്റ്റാന്റിങ്ങിലും ഹാമില്‍ട്ടന്‍ ആധിപത്യം തുടരുകയാണ്. നിലവില്‍ 132 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്. സീസണിലെ നാലാം ഗ്രാന്റ്പ്രീ കിരീടമാണ് സ്‌പെയിനിലെ ട്രാക്കില്‍ ഹാമില്‍ട്ടന്‍ നേടിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വല്‍ട്ടേരി ബോത്താസിനെ മറികടന്ന് മാക്‌സ് വെസ്തപ്പാന്‍ (95) രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 89 പോയിന്റുള്ള ബോത്താസ് മൂന്നാം സ്ഥാനത്താണ്. ചാള്‍സ് ലിക്ലര്‍ക്ക് (45), ലാന്‍സ് സ്‌ട്രോള്‍ (40),അലക്‌സാണ്ടര്‍ അല്‍ബോന്‍ (40) എന്നിവരാണ് ആദ്യ ആറിലുള്ള മറ്റ് ഡ്രൈവര്‍മാര്‍.

ടീം പോയിന്റിലും മെഴ്‌സിഡസിന്റെ കുതിപ്പാണ്.221 പോയിന്റുമായി ബഹുദൂരം മുന്നിലാണ് മെഴ്‌സിഡസ്. 135 പോയിന്റുള്ള റെഡ്ബുള്‍ റേസിങ് ഹോണ്ട രണ്ടാം സ്ഥാനത്താണ്. റേസിങ് പോയിന്റ് ബിഡബ്ലുടി മെഴ്‌സിഡസ് (63),മക്ലാരന്‍ റെനോള്‍ട്ട് (62),ഫെരാരി (61) എന്നിവരാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടെ മറ്റ് ടീമുകള്‍. ഇത്തവണ ഹാമില്‍ട്ടന്‍ കിരീടം നേടിയാല്‍ ലോക കിരീട നേട്ടത്തില്‍ മൈക്കില്‍ ഷുമാക്കറിന്റെ ഏഴ് കിരീടത്തിനൊപ്പമെത്താന്‍ ഹാമില്‍ട്ടന് സാധിക്കും.

Story first published: Monday, August 17, 2020, 14:46 [IST]
Other articles published on Aug 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+