വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോര്‍മുലവണ്‍: സിംഗപ്പൂര്‍ ഗ്രാന്റ്പ്രീയില്‍ കിരീടം ചൂടി സെബാസ്റ്റ്യന്‍ വെറ്റല്‍

സിംഗപ്പൂര്‍ സിറ്റി: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ സിംഗപ്പൂര്‍ ഗ്രാന്റ്പ്രീയിലൂടെ സെബാസ്റ്റ്യന്‍ വെറ്റലിന്റെ തിരിച്ചുവരവ്. മോശം ഫോമിലായിരുന്ന താരം സീസണിലെ ആദ്യ കിരീടമാണ് സിംഗപ്പൂരിലെ ട്രാക്കില്‍ സ്വന്തമാക്കിയത്. ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കിരീടം ചൂടിയത്. ഫെരാരിയിലെ സഹതാരം ചാള്‍സ് ലിക്ലര്‍ക്കായിരുന്നു പോള്‍ പൊസിഷന്‍ നേടിയതെങ്കിലും കിരീട പോരാട്ടത്തില്‍ വെറ്റലിന്റെ പരിചയസമ്പത്ത് വിജയം കണ്ടു. ലിക്ലര്‍ക്കിനാണ് രണ്ടാം സ്ഥാനം.റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ മൂന്നാമതായപ്പോള്‍ മെഴ്‌സിഡസ് സൂപ്പര്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസിനാണ് അഞ്ചാം സ്ഥാനം.റെനോള്‍ട്ടിന്റെ റിക്കിയാര്‍ഡോയ്്ക്ക് 14ാം സ്ഥാനത്തെ ഫിനിഷ് ചെയ്യാനായുള്ളു.

സിംഗപ്പൂര്‍ കൈവിട്ടെങ്കിലും പോയിന്റ് പട്ടികയില്‍ ഹാമില്‍ട്ടനിന്റെ ആധിപത്യം തുടരുകയാണ്.296 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഹാമില്‍ട്ടനുള്ളത്.രണ്ടാം സ്ഥാനത്തുള്ള വെറ്റലിന് 231 പോയിന്റുണ്ട്.200 പോയിന്റോടെ ചാള്‍സ് ലിക്ലര്‍ക്ക് മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തുല്യ പോയിന്റുള്ള റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ നാലാതമാണ്. 194 പോയിന്റുള്ള സെബാസ്റ്റിയന്‍ വെറ്റല്‍ അഞ്ചാം സ്ഥാനത്താണ്.

പരിക്ക്; ബംഗ്ലാദേശിനെതിരായ ടി20 ഫൈനലില്‍ റാഷിദ് ഖാന്‍ കളിക്കില്ലപരിക്ക്; ബംഗ്ലാദേശിനെതിരായ ടി20 ഫൈനലില്‍ റാഷിദ് ഖാന്‍ കളിക്കില്ല

sebastianvettel

ടീം പോയിന്റിലും മെഴ്‌സിഡസിനാണ് ആധിപത്യം.527 പോയിന്റാണ് മെഴ്‌സിഡസിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 394 പോയിന്റ് മാത്രമാണുള്ളത്.289 പോയിന്റുള്ള റെഡ്ബുള്‍ മൂന്നാം സ്ഥാനത്താണ്.89 പോയിന്റോടെ മക്ലാരന്‍ നാലാമതും.

Story first published: Monday, September 23, 2019, 9:34 [IST]
Other articles published on Sep 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X