സ്റ്റാവ്ലോറ്റ്: ഫോര്‍മുലവണ്‍ ബെല്‍ജിയം ഗ്രാന്റ്പ്രിക്സില് ഫെറാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. ആവേശകരമായ കാര്‍ റേസിങില്‍ നിലവിലെ ലോക ചാംപ്യനായ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍റ്റണിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബെല്‍ജിയം ഗ്രാന്റ്പ്രിക്സില് വെറ്റല്‍ കിരീടം ചൂടിയത്.
1.23.34.476 സെക്കന്‍ഡ് കൊണ്ടാണ് വെറ്റല്‍ ജേതാവായത്. ഒന്നാം ലാപ്പ് തുടങ്ങിയപ്പോള്‍ തന്നെ വെറ്റലിന്റെ റേസിങ് കാര്‍ അപകടത്തില്‍ പെട്ടിരുന്നു. എന്നാല്‍, മികച്ച തിരിച്ചുവരവ് നടത്തി ഹാമില്‍റ്റണിനെ പിന്തള്ളി വെറ്റല്‍ ബെല്‍ജിയം ഗ്രാന്റ്പ്രിക്സില് ചാംപ്യനാവുകയായിരുന്നു.
ഇതോടെ ഡ്രൈവേര്‍സ് ലോക ചാംപ്യന്‍ഷിപ്പില്‍ പോരാട്ടം കനക്കുകയാണ്. നിലവിലെ ലോക ചാംപ്യനായ ഹാമില്റ്റണ് തന്നെയാണ് പോയിന്റില്‍ തലപ്പത്ത്. 231 പോയിന്റാണ് ഹാമില്റ്റണിനുള്ളത്. 214 പോയിന്റുമായി വെറ്റല്‍ തൊട്ടുപിന്നിലുണ്ട്.
വരുന്നത് കോലിയില്ലാത്ത ഏഷ്യാ കപ്പ്!! ധവാനുമില്ല? ടീം ഇന്ത്യ അടിമുടി മാറിയേക്കും