ലണ്ടന്‍: ഫോര്‍മുലവണ്‍ ബ്രിട്ടീഷ് ഗ്രാന്റ്പ്രിക്‌സില്‍ ഫെറാരിയുടെ സെബാസ്റ്റിയന്‍ വെറ്റലിന് കിരീടം. നിലവിലെ ലോക ചാംപ്യനായ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍റ്റണിനെ പിന്തള്ളിയാണ് വെറ്റല്‍ കിരീടം ചൂടിയത്. 1.27.29.784 സെക്കന്‍ഡും കൊണ്ടാണ് വെറ്റല്‍ റേസ് പൂര്‍ത്തിയാക്കിയത്.

1.29.264 സെക്കന്‍ഡും കൊണ്ടാണ് ഹാമില്‍റ്റണ്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഫെറാരിയുടെ കിമി റൈക്കോണനാണ് മൂന്നാംസ്ഥാനം. വിജയത്തോടെ ലോക ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ വെറ്റല്‍ വീണ്ടും ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. 171 പോയിന്റാണ് നിലവില്‍ തലപ്പത്തുള്ള വെറ്റല്‍ നേടിയത്. 163 പോയിന്റുമായി ഹാമില്‍റ്റണ്‍ തൊട്ടുപിന്നിലുണ്ട്. 116 പോയിന്റുള്ള റൈക്കോണനാണ് മൂന്നാംസ്ഥാനത്ത്.