Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെറാറി ഒഴിവാക്കി, സെബാസ്റ്റ്യന്‍ വെറ്റല്‍ ആസ്റ്റണ്‍ മാര്‍ട്ടിനായി വളയം പിടിക്കും

മുന്‍ ലോകചാംപ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ പുതിയ സീസണില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ടീമിനായി വളയം പിടിക്കും. 33 -കാരനായ സെബാസ്റ്റ്യന്‍ വെറ്റലിന്റെ കൂടുമാറ്റം ബ്രിട്ടീഷ് ഫോര്‍മുല വണ്‍ അധികൃതര്‍ വ്യാഴാഴ്ച്ച ഔദ്യോഗികമായി അറിയിച്ചു. ഇറ്റാലിയന്‍ റേസിങ് ടീമായ ഫെറാറിയില്‍ നിന്നാണ് വെറ്റല്‍ ആസ്റ്റണ്‍ മാര്‍ട്ടിനിലെത്തുന്നത്. ഫെറാറിയില്‍ എത്തുംമുന്‍പ് റെഡ് ബുള്ളിന് വേണ്ടിയായിരുന്നു ഇദ്ദേഹം വളയം പിടിച്ചതും.

ഫെറാറി ഒഴിവാക്കി, സെബാസ്റ്റ്യന്‍ വെറ്റല്‍ ആസ്റ്റണ്‍ മാര്‍ട്ടിനായി വളയം പിടിക്കും

2010 മുതല്‍ 2013 വരെ തുടര്‍ച്ചയായി നാലുതവണ സെബാസ്റ്റ്യന്‍ വെറ്റല്‍ റെഡ് ബുള്ളിന് കിരീടജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ശേഷം താരം ഫെറാറിയിലെത്തി. പക്ഷെ ഫെറാറിക്കായി തിളങ്ങാന്‍ ജര്‍മന്‍ ഡ്രൈവറായ വെറ്റലിന് കഴിഞ്ഞില്ല. എന്തായാലും പുതിയ സീസണില്‍ വെറ്റലുമായുള്ള കരാര്‍ ഫെറാറി പുതുക്കിയില്ല. ഈ അവസരം മുതലെടുത്താണ് റേസിങ് പോയിന്റ് സെബാസ്റ്റിയന്‍ വെറ്റലിന്റെ സ്വന്തം പാളയത്തില്‍ കൊണ്ടുവന്നത്.

അടുത്ത സീസണില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്ന പേരിലായിരിക്കും റേസിങ് പോയിന്റ് ടീം ഫോര്‍മുല വണില്‍ പങ്കെടുക്കുക. ബ്രിട്ടീഷ് ബ്രാന്‍ഡില്‍ കനേഡിയന്‍ ഉടമയായ ലൊറന്‍സ് സ്‌ട്രോള്‍ വന്‍നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് റേസിങ് പോയിന്റ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ടീമായി മാറുന്നത്. ഈ സീസണിന് ശേഷം റേസിങ് പോയിന്റ് വിടുന്ന മെക്‌സിക്കന്‍ ഡ്രൈവര്‍ സെര്‍ജിയോ പെരേസിന് പകരക്കാരനാണ് സെബാസ്റ്റ്യന്‍ വെറ്റല്‍.

സ്‌ട്രോളിന്റെ മകനായ ലാന്‍സും ആസ്റ്റണ്‍ മാര്‍ട്ടിന്‍ ടീമിലുണ്ട്. ഐതിഹാസിക കാര്‍ കമ്പനിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഈ സീസണില്‍ റേസിങ് പോയിന്റ് കുറിച്ച നേട്ടങ്ങള്‍ മികച്ചതാണ്. വരുംഭാവിയില്‍ ടീമിനൊപ്പം പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു, സെബാസ്റ്റ്യന്‍ വെറ്റല്‍ അറിയിച്ചു.

ഇറ്റാലിയന്‍ ടീമായ ഫെറാറിക്ക് വേണ്ടി ആറുവര്‍ഷമാണ് വെറ്റല്‍ കാറോടിച്ചത്. പക്ഷെ റെഡ് ബുള്ളിനായി നേടിക്കൊടുത്ത ജയങ്ങള്‍ ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. ഞായറാഴ്ച്ച ഇറ്റലിയിലെ മുഹെല്ലോയില്‍ നടക്കുന്ന ടസ്‌കന്‍ ഗ്രാന്‍ഡ് പ്രിക്‌സിന് മുന്നോടിയായി 13 ആം സ്ഥാനത്താണ് ഇപ്പോള്‍ വെറ്റലുള്ളത്. 2019 സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്‌സിലായിരുന്നു വെറ്റലിന്റെ ഏറ്റവും അവസാനത്തെ ജയം.

നിലവില്‍ 53 ജയങ്ങളുണ്ട് വെറ്റലിന്റെ കരിയറില്‍. ഫോര്‍മുല വണ്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ മൂന്നാമത്തെ ഡ്രൈവറാണ് സെബാസ്റ്റിയന്‍ വെറ്റല്‍. മൈക്കല്‍ ഷുമാക്കാര്‍ (91 ജയങ്ങള്‍), ലൂയിസ് ഹാമില്‍ട്ടണ്‍ (89 ജയങ്ങള്‍) എന്നിവരാണ് വെറ്റലിന് മുന്നിലുള്ള മറ്റു രണ്ടു ഇതിഹാസങ്ങള്‍.

Story first published: Thursday, September 10, 2020, 16:57 [IST]
Other articles published on Sep 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+