തായ്‌ലൻഡ് സൂപ്പർബൈക്ക് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കൈക്കലാക്കി ഇന്ത്യൻ താരം
കഴിഞ്ഞ ദിവസം നടന്ന തായ്‌ലൻഡ് സൂപ്പർബൈക്ക് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ താരം സന്ദേശ് പ്രസന്നകുമാറിന് രണ്ടാം സ്ഥാനം.അവസാന റൗണ്ടിൽ പോഡിയം പൊസിഷനിൽ തുടങ്ങിയെങ്കിലും നിർഭാഗ്യത്തിൽ താരത്തിന് ചാമ്പ്യൻഷിപ്പ് നഷ്ടമാവുകയായിരുന്നു.ആദ്യമായാണ് ഒരു ഇന്ത്യൻ സൂപ്പർ ബൈക്ക് റേസർ അവസാന റൗണ്ടിൽ പോഡിയം പൊസിഷനിൽ തുടങ്ങുന്നത്.1000 സി സിയുടെ എസ് ബി 2 ഇനത്തിലാണ് പ്രസന്നകുമാർ മത്സരിച്ചത്.
"മത്സരത്തിൽ പോഡിയം പൊസിഷനിൽ തുടങ്ങിയപ്പോൾ എന്നിക്ക് കിരീടം നേടാൻ സാധിക്കുമെന്നായിരുന്നു ഞാൻ കരുതിയത്.എന്നാൽ നിർഭാഗ്യത്താൽ എനിക്ക് അത് ലഭിച്ചില്ല. ഈ ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിൽ പോഡിയം പൊസിഷനിൽ മത്സരം തുടങ്ങാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല.കിരീടം അകന്നുപോയെങ്കിലും ഞാൻ സന്തോഷവാനാണ്,ഇതുവരെ എന്നെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു";മത്സരശേഷം പ്രസന്നകുമാർ പറഞ്ഞു.

2016 ൽ നടന്ന ജെ കെ ടയർ സൂപ്പർ ബൈക്ക് കപ്പിലും 2015 ലെ മലേഷ്യ സൂപ്പർ ബൈക്ക് ചാമ്പ്യൻഷിപ്പിലും മൂന്നാം സ്ഥാനത്തെത്തിട്ടുണ്ട് ഈ ഇരുപത്തിഴെഴുകാരൻ.വരുന്ന വർഷം നടക്കുന്ന ഏഷ്യൻ സൂപ്പർ ബൈക്ക് ചാമ്പ്യൻഷിപ്പിലും പ്രസന്നകുമാർ മത്സരിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications