For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympcs 2021: ഫ്രീസ്റ്റൈല്‍ നീന്തലില്‍ ചൈനീസ് വനിത ടീമിന് ലോക റെക്കോഡോടെ സ്വര്‍ണം

ടോക്കിയോ: അമേരിക്കയുടെയും ആസ്‌ത്രേലിയയുടെയും കുത്തക തകര്‍ത്ത് നീന്തലില്‍ ചൈനക്ക് ലോക റെക്കോഡോടെ സ്വര്‍ണം. ഒളിംപിക്‌സില്‍ വനിതകളുടെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ചൈനീസ് നീന്തല്‍ ടീം ലോക റെക്കോഡ് നേട്ടവുമായി ചാംപ്യന്‍മാരായത്. 7 മിനിറ്റ് 40.33 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്താണ് ചൈനീസ് വനിതകള്‍ സ്വര്‍ണം നേട്ടം കൊയ്തത്. യാങ് ജുന്‍സുവാന്‍, സാങ് യുഫെയ്, ലി ബിന്‍ജി, ടാങ് മുഹാന്‍ എന്നിവരടങ്ങുന്ന ടീമാണ് അമേരിക്കന്‍, ആസ്‌ത്രേലിയയെ വെല്ലുവിളിയെ മറിക്കടന്നത്.

1996നു ശേഷം ആദ്യമായാണ് ഈയിനത്തില്‍ ആസ്‌ത്രേലിയ, അമേരിക്ക എന്നിവരെ കൂടാതെ ഒരു രാജ്യം സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്നത്. ചൈന സ്വര്‍ണം നേടിയപ്പോള്‍ അമേരിക്ക വെള്ളിയും ആസ്‌ത്രേലിയ വെങ്കലവും നേടി. 7 മിനിറ്റ് 40.73 സെക്കന്‍ഡ് കൊണ്ട് മത്സരം ഫിനിഷ് ചെയ്താണ് അമേരിക്ക രണ്ടാമതെത്തിയത്. 7 മിനിറ്റ് 41.29 സെക്കന്‍ഡെടുത്താണ് ആസ്‌ത്രേലിയ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. നേരത്തെ, വനിതകളുടെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ആസ്‌ത്രേലിയയുടെ പേരിലായിരുന്നു ലോകറെക്കോഡ്.

swimming

2019ല്‍ ഫിന ലോക ചാംപ്യന്‍ഷിപ്പില്‍ 7 മിനിറ്റും 41.50 സെക്കന്‍ഡ് കൊണ്ട് മത്സരം പുര്‍ത്തിയാക്കി ആസ്‌ത്രേലിയ സ്ഥാപിച്ച റെക്കോഡ് ടോക്കിയോ ഒളിംപിക്‌സിലെ മികച്ച പ്രകടനത്തോടെ ചൈനസ് മറിക്കടന്നത്. മത്സരത്തിലെ അവസാന ലാപ്പില്‍ അമേരിക്കയുടെ കാറ്റി ലെഡക്കി കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍, ഈ വെല്ലുവിളിയെല്ലാം ചൈന മറിക്കടക്കുകയായിരുന്നു. ഒളിംപിക്‌സ് വനിതകളുടെ 4-100 മീറ്റര്‍ റിലേ നീന്തലില്‍ ആസ്‌ത്രേലിയ അവരുടെ തന്നെ ലോക റെക്കോഡ് തിരുത്തി സ്വര്‍ണം നേടിയിരുന്നു.

Story first published: Thursday, July 29, 2021, 13:15 [IST]
Other articles published on Jul 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+