ലോക പ്രശസ്ത ബൈക്ക് റേസര്‍ പൗലോ ഗോണ്‍സാല്‍വെസ് അപകടത്തില്‍ മരിച്ചു
ജിദ്ദ: ലോകപ്രശസ്ത ബൈക്ക് റേസര്‍ പൗലോ ഗോണ്‍സാല്‍വെസ് സൗദി അറേബ്യയിലുണ്ടായ അപകടത്തില്‍ മരിച്ചു. നാല്‍പതുകാരനായ പൗലോ ഹീറോ മോട്ടോസ്പോര്‍ട്ടിനുവേണ്ടിയായിരുന്നു മത്സരിച്ചിരുന്നത്. ഡക്കാര്‍ 2020 റാലിയുടെ ഏഴാം റൗണ്ടിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ താരം ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. സൗദി അറേബ്യയിലെ റിയാദ് മുതല്‍ വാഡി അല്‍ ദ്വൈവൈസര്‍ വരെയായിരുന്നു മത്സരം.
റാലിയിലെ പകുതിദൂരം പിന്നിട്ടപ്പോഴായിരുന്നു അപകടം. ഓസ്‌ട്രേലിയന്‍ റൈഡര്‍ തോബി പ്രൈസും, അര്‍ജന്റീനന്‍ കെവിന്‍ ബെനാവിഡ്‌സും ഉടന്‍ സഹായത്തിനെത്തി. എട്ടുമിനിറ്റിനകം മെഡിക്കല്‍ ഹെലികോപ്റ്ററും സ്ഥലത്തെത്തി. പൗലോയെ ഉടന്‍ അടുത്തുള്ള ലൈല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. പരിചയസമ്പന്നനായ ഒരു റൈഡറേയാണ് നഷ്ടമായതെന്ന് സംഘാടകര്‍ അറിയിച്ചു.

പൗലോയുടെ മരണത്തെ തുടര്‍ന്ന് റൈഡ് ഉപേക്ഷിച്ചു. 2015ല്‍ പോളിഷ് റൈഡര്‍ മിക്കില്‍ ഹെന്റിക്ക് മരിച്ചശേഷം ഇതാദ്യമായാണ് ഡക്കാര്‍ റാലിയില്‍ ഒരു റൈഡര്‍ അപകടത്തില്‍ മരിക്കുന്നത്. 2015ല്‍ പൗലോ ഡാക്കറില്‍ റണ്ണറപ്പായിരുന്നു. കഴിഞ്ഞ സീസണില്‍ 13-ാം സ്ഥാനത്തുമായി. വാഡി അല്‍ ദ്വൈവൈസര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഡ്രൈവറുമാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications