ഷുമാക്കറിനു വഴിയെ മകനും... ഒരേ സര്‍ക്യൂട്ടില്‍ പിതാവിനു പിന്നാലെ മിക്കിനും കന്നി കിരീടം
സ്റ്റാവ്‌ലോറ്റ്: ഫോര്‍മുലവണ്‍ ജര്‍മന്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറിനു വഴിയെ മകന്‍ മിക്ക് ഷുമാക്കറും. പിതാവ് ഫോര്‍മുലവണ്ണില്‍ ആദ്യ കിരീടം ഉയര്‍ത്തിയ അതേ വേദിയില്‍ ഫോര്‍മുല ത്രീയില്‍ ചാംപ്യന്‍പട്ടം സ്വന്തമാക്കിയിരിക്കുകയാണ് 19 കാരനായ മിക്ക്. പ്രീമ പവര്‍ടീം റേസിങ് ടീമിന്റെ താരമാണ് മിക്ക്.
ബെല്‍ജിയത്തിലെ സ്പാ-ഫ്രാന്‍കോര്‍ചാംപ്‌സ് സര്‍ക്യൂട്ടിലാണ് ഫോര്‍മുല ത്രീയിലെ കന്നി കിരീടം മിക്ക് ഉയര്‍ത്തിയത്. 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ സര്‍ക്യൂട്ടിലാണ് ഷുമാക്കറും കന്നി ഫോര്‍മുലവണ്‍ കിരീടം നേടിയത്. 45 പരിശ്രമങ്ങള്‍ക്കു ശേഷമാണ് മിക്ക് ഫോര്‍മുല ത്രീ സീരിസില്‍ ആദ്യമായി ജേതാവായത്.

2013ല്‍ സ്‌കൈയിങിനിടെ ഗുരുതരമായി പരിക്കേറ്റതിനു ശേഷം ഷുമാക്കര്‍ പൊതു സമൂഹത്തിനു മുന്നില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഏഴ് തവണ ഫോര്‍മുലവണ്ണില്‍ ലോക ചാംപ്യന്‍പട്ടം നേടിയ താരമാണ് ഷുമാക്കര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications