വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്കില്‍ ഷുമാക്കറിന്റെ ആരോഗ്യസ്ഥിതി ഭാര്യമറച്ചുവെക്കുന്നു; ആരോപണവുമായി മുന്‍ മാനേജര്‍

ബെര്‍ലിന്‍: ഫോര്‍മുലവണ്‍ ഇതിഹാസ ഡ്രൈവര്‍ മൈക്കില്‍ ഷുമാക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള സത്യം അദ്ദേഹത്തിന്റെ ഭാര്യ മറച്ചുവെക്കുന്നതായി ഷുമാക്കറിന്റെ മുന്‍ മാനേജര്‍. തന്നെ കാണാനും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാനും ഷുമാക്കറിന്റെ ഭാര്യ കോറീന സമ്മതിക്കുന്നില്ല. സത്യങ്ങള്‍ പുറത്തറിയുമെന്ന ഭയം കൊണ്ടാണ് അവര്‍ ഇതിന് തടസം നില്‍ക്കുന്നതെന്ന് വില്ലി വെബര്‍ ആരോപിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാന്‍ അവകാശമുണ്ട്. എന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ് മൈക്കില്‍.അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് എനിക്കറിയാം. കാരണം തോല്‍ക്കാന്‍ തയ്യാറാകാത്ത പോരാളിയാണ് മൈക്കിളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ആരോപണങ്ങളോട് ഷുമാക്കറിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.

സന്നാഹത്തില്‍ കരുത്തുകാട്ടി പാകിസ്താന്‍, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ്സന്നാഹത്തില്‍ കരുത്തുകാട്ടി പാകിസ്താന്‍, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ്

michael schumacher

ഏഴ് തവണ ഫോര്‍മുലവണ്‍ കിരീടം ചൂടിയ മൈക്കില്‍ ഷുമാക്കര്‍ 2013ല്‍ സ്‌കേറ്റിങ്ങിനിടെ മഞ്ഞില്‍ തലയടിച്ച് വീണാണ് അപകടാവസ്ഥയിലായത്. വര്‍ഷങ്ങളോടം നീണ്ട ആശുപത്രി ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രത്യേക ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഷുമാക്കറിന് ചികിത്സ നല്‍കുന്നതെന്നാണ് വിവരം. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നതിനാല്‍ ഷുമാക്കറിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയുള്ള കൃത്യമായ വിവരം ലഭ്യമല്ല.

Story first published: Wednesday, November 13, 2019, 9:05 [IST]
Other articles published on Nov 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X