വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെക്‌സിക്കന്‍ ഗ്രാന്റ് പ്രീ: മാക്‌സ് വെസ്തപ്പാന്‍ പോള്‍ പൊസിഷനില്‍

മെക്‌സിക്കോ സിറ്റി: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ മെക്‌സിക്കന്‍ ഗ്രാന്റ്പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ പോള്‍ പൊസിഷനില്‍. ഫെരാരിയുടെ ലിക്ലര്‍ക്കിനെയും വെറ്റലിനെയും മറികടന്നാണ് വെസ്തപ്പാന്റെ നേട്ടം. 1.14.758 സമയം കുറിച്ചാണ് വെസ്തപ്പാന്‍ പോള്‍ പൊസിഷന്‍ നേടിയത്. ഈ സീസണിലെ മൂന്നാം കിരീടമാണ് വെസ്തപ്പാന്‍ ലക്ഷ്യം വയ്ക്കുന്നത്. ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രീയിലും ജര്‍മന്‍ ഗ്രാന്റ്് പ്രീയിലും ഇത്തവണ വെസ്തപ്പാനായിരുന്നു ജയം.യോഗ്യതാ മത്സരത്തില്‍ ബോത്താസ് മുന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ അപകടം സംഭവിച്ചത് തിരിച്ചടിയായി. അവസാന ലാപ്പിന്റെ കോര്‍ണറില്‍ ബോത്താസിന്റെ വാഹനം ഇടിക്കുകയായിരുന്നു. മെഴ്‌സിഡസ് സൂപ്പര്‍ ഡ്രൈവര്‍ ലെവിസ് ഹാമില്‍ട്ടന്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍ ബോത്താസിന് ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. റിക്കിയാര്‍ഡോ 13ാമതും റെയ്‌ക്കോനാന്‍ 14ാം മതുമാണ് ഫിനിഷ് ചെയ്തത്.

മെക്‌സിക്കോയടക്കം നാല് ഗ്രാന്റ്പ്രീയാണ് ഈ സീസണില്‍ അവശേഷിക്കുന്നത്. അത്ഭുതം സംഭവിച്ചില്ലെങ്കില്‍ ലെവിസ് ഹാമില്‍ട്ടന്‍ തന്നെയാവും ഇത്തവണയും കിരീടം ചൂടുക. കരിയറിലെ ആറാം ലോക കിരീടമാണ് ഹാമില്‍ട്ടനെ കാത്തിരിക്കുന്നത്. നിലവില്‍ 338 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബോത്താസിന് 274 പോയിന്റും. 223 പോയിന്റുമായി ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് മൂന്നാമതും 212 പോയിന്റോടെ മാക്‌സ് വെസ്തപ്പാന്‍ നാലാമതുമാണ്. 212 പോയിന്റ്് തന്നെയുള്ള വെറ്റല്‍ അഞ്ചാം സ്ഥാനത്താണ്.

ഐഎസ്എല്‍; ജയം തുടരാന്‍ മുംബൈ, ആദ്യജയം തേടി ചെന്നൈയിന്‍; പ്രവചനം ആര്‍ക്കൊപ്പം?ഐഎസ്എല്‍; ജയം തുടരാന്‍ മുംബൈ, ആദ്യജയം തേടി ചെന്നൈയിന്‍; പ്രവചനം ആര്‍ക്കൊപ്പം?

maxverstappen

ടീം പോയിന്റിലും മെഴ്‌സിഡസിന്റെ കുതിപ്പാണ്. 612 പോയിന്റുമായി ബഹുദൂരം മെഴ്‌സിഡസ് മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക്് 435 പോയിന്റാണുള്ളത്. 323 പോയിന്റുമായി റെഡ്ബുള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

Story first published: Sunday, October 27, 2019, 12:08 [IST]
Other articles published on Oct 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X