വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിവേഗം ബഹുദൂരം ഹാമില്‍ട്ടന്‍; ആറാം ലോക കിരീടത്തിനരികെ

മെക്‌സിക്കോ സിറ്റി: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിന്റെ 2019-20 സീസണിലും ഹാമില്‍ട്ടന്‍ കിരീടത്തിലേക്ക്. മെക്‌സിക്കോ ഗ്രാന്റ് പ്രീയിലും കിരീടം നേടിയതോടെ ഇത്തവണയും ലോക കിരീടം ഹാമില്‍ട്ടന്‍ ഏറെക്കുറെ ഉറപ്പിച്ചു.ഇനി മൂന്ന് ഗ്രാന്റ്പ്രീകളാണ് അവസാനിക്കാനുള്ളത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ആറാം ലോക കിരീടത്തില്‍ ഹാമില്‍ട്ടന്‍ മുത്തമിടും.

മെക്‌സിക്കോയില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ഹാമില്‍ട്ടന്‍ കിരീടം നേടിയത്. 1.36.48 സമയത്തോടെയാണ് ഹാമില്‍ട്ടനിന്റെ കിരീട നേട്ടം. വെറ്റല്‍ ഹാമില്‍ട്ടനേക്കാള്‍ 1.766 മിനുട്ട് സമയമെടുത്താണ് ഫിനിഷ് ചെയ്തത്.മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് മൂന്നാമതെത്തിയപ്പോള്‍ ഫെരാരിയുടെ ലിക്ലര്‍ക്ക് നാലാമതായി. പോള്‍ പൊസിഷന്‍ നേടിയ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ ആറാമതാണ് ഫിനിഷ് ചെയ്തത്.

വെടിക്കെട്ട് സെഞ്ച്വറി നേടി മണ്‍റോ; ഇംഗ്ലണ്ട് ഇലവനെ തകര്‍ത്ത് ന്യൂസീലന്‍ഡ് ഇലവന്‍വെടിക്കെട്ട് സെഞ്ച്വറി നേടി മണ്‍റോ; ഇംഗ്ലണ്ട് ഇലവനെ തകര്‍ത്ത് ന്യൂസീലന്‍ഡ് ഇലവന്‍

lewishamiltonmexicangrandprixwins

നിലവില്‍ 363 പോയിന്റോടെയാണ് ഹാമില്‍ട്ടന്‍ ഒന്നാമത് നില്‍ക്കുന്നത്.രണ്ടാം സ്ഥാനത്തുള്ള ബോത്താസിന് 289 പോയിന്റാണുള്ളത്. ലിക്ലര്‍ക്ക് (236), സെബാസ്റ്റിയന്‍ വെറ്റല്‍ (230), മാക്‌സ് വെസ്തപ്പാന്‍ (220) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. കണ്‍സ്ട്രക്‌റ്റേഴ്‌സ് പോയിന്റിലും മെഴ്‌സിഡസിനാണ് ആധിപത്യം. 652 പോയിന്റാണ് മെഴ്‌സിഡസിനുള്ളത്. ഫെരാരിക്ക് 466 ഉും റെഡ്ബുള്ളിന് 341 പോയിന്റുമുണ്ട്. നാലാം സ്ഥാനത്തുള്ള മക്ലാരന് 111 പോയിന്റാണുള്ളത്. യുഎസ്, ബ്രസീലിയന്‍, അബൂദാബി എന്നീ ഗ്രാന്റ്പ്രീകളാണ് ഈ സീസണില്‍ ഇനി നടക്കാനുള്ളത്.

Story first published: Tuesday, October 29, 2019, 17:03 [IST]
Other articles published on Oct 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X