Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുലവണ്‍ 70ാം വാര്‍ഷിക ഗ്രാന്റ്പ്രീ, ഹാമില്‍ട്ടനെ മറികടന്ന് മാക്‌സ് വെസ്തപ്പാന് കിരീടം

ലണ്ടന്‍: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ 70ാം വാര്‍ഷിക ഗ്രാന്റ്പ്രീയില്‍ മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന് കിരീടം. 1.19.41.993 സമയം കുറിച്ചാണ് വെസ്തപ്പാന്റെ കിരീട നേട്ടം. 1.19.53.319 സമയമെടുത്താണ് ഹാമില്‍ട്ടന്‍ രണ്ടാമതെത്തിയത്. പോള്‍ പൊസിഷന്‍ നേടിയ മെഴ്‌സിഡസ് താരം വല്‍ട്ടേരി ബോത്താസ് (1.20.01.224) മൂന്നാം സ്ഥാനത്തും ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് (1.20.11.282) നാലാം സ്ഥാനത്തും റെഡ്ബുള്ളിന്റെ അലക്‌സാണ്ടര്‍ അല്‍ബോണ്‍ (1.20.21.139) എന്നിവരാണ് ആദ്യ അഞ്ചിലെത്തിയ മറ്റുള്ളവര്‍. റേസിങ് പോയിന്റിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗ് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ഫെരാറിയുടെ ചാമ്പ്യന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ 12ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് വെറ്റല്‍ പുറത്തെടുക്കുന്നത്. റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോയുടെയും അല്‍ഫോ റോമിയോയുടെ കിമി റെയ്‌ക്കോനാന്റെയും പോരാട്ടം 51ാം ലാപ്പില്‍ അവസാനിച്ചു.

ഡ്രൈവര്‍ സ്റ്റാന്റിങ്ങില്‍ 107 പോയിന്റുള്ള ഹാമില്‍ട്ടനാണ് തലപ്പത്ത്. 77 പോയിന്റുള്ള മാക്‌സ് വെസ്തപ്പാന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ 73 പോയിന്റുള്ള വല്‍ട്ടേരി ബോത്താസ് മൂന്നാം സ്ഥാനത്താണ്. ചാള്‍സ് ലിക്ലര്‍ക്ക് (45),ലാന്‍ഡോ നോറിസ് (38) എന്നിവരാണ് മൂന്നും നാലും സ്ഥാനത്തും. അലക്‌സാണ്ടര്‍ അല്‍ബോണ്‍ (36),ലാന്‍സ് സ്‌ട്രോള്‍ (28),സെര്‍ജിയോ പെരേസ് (22),ഡാനിയല്‍ റിക്കിയാര്‍ഡോ (20),എസ്റ്റിബാന്‍ ഒക്കോന്‍ (16) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 20വരെ സ്ഥാനങ്ങളിലുള്ളത്.

maxverstappen

ടീം പോയിന്റില്‍ 180 പോയിന്റുള്ള മെഴ്‌സിഡസാണ് ടീം പോയിന്റില്‍ മുന്നിട്ട് നില്‍ക്കുന്നത്. 113 പോയിന്റുള്ള റെഡ്ബുള്‍ രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഫെരാരി മൂന്നാം സ്ഥാനത്തും 53 പോയിന്റുള്ള മക്ലാരന്‍ നാലാം സ്ഥാനത്തും 41 പോയിന്റുള്ള റേസിങ് പോയിന്റെ അഞ്ചാം സ്ഥാനത്തുമാണ്. ഇത്തവണയും കിരീടം ഉറപ്പിച്ചാണ് മെഴ്‌സിഡസിന്റെ കുതിപ്പ്. ഹാമില്‍ട്ടനിന്റെ പ്രകടനത്തിലാണ് പ്രതീക്ഷ. ഇത്തവണകൂടി കിരീടം നേടിയ ഹാമില്‍ട്ടന്‍ ആകെ കിരീടനേട്ടത്തില്‍ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറിന്റെ റെക്കോഡിനൊപ്പമെത്തും. സീസണില്‍ പോള്‍ പൊസിഷനും മൂന്ന് ഗ്രാന്റ്പ്രീ വിജയവുമാണ് ഹാമില്‍ട്ടന്‍ നേടിയത്. ഈ സീസണോടെ ഹാമില്‍ട്ടന്‍ മെഴ്‌സിഡസില്‍ നിന്ന് ഫെരാരിയിലേക്ക് മാറുമെന്ന തരത്തിലും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Story first published: Monday, August 10, 2020, 15:39 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+