സിംഗപ്പൂര്‍ സിറ്റി: തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ്പ്രിക്സിലും മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍റ്റണിന് കിരീടം. ഇറ്റാലിയന്‍ ഗ്രാന്റ്പ്രിക്സിനു പിന്നാലെ സിംഗപ്പൂര്‍ ഗ്രാന്റ്പ്രിക്സിലും ഹാമില്റ്റണ് കിരീടം ചൂടി. റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്റ്റണ് സിംഗപ്പൂരിലും കിരീടം ചൂടിയത്.
ലോക ഡ്രൈവേഴ്സ് ചാംപ്യന്‍ഷിപ്പില്‍ ഹാമില്‍റ്റണിന്റെ പ്രധാന എതിരാളിയായ ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1.51.11.611 സെക്കന്‍ഡ് കൊണ്ടാണ് ഹാമില്റ്റണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. വെര്സറ്റാപ്പന് 1.51.20.572 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്തപ്പോള്‍ 1.51.51.556 സെക്കന്‍ഡ് കൊണ്ടാണ് വെറ്റല്‍ മല്‍സരം പൂര്‍ത്തിയാക്കിയത്.
വിജയത്തോടെ ലോക ഡ്രൈവേഴ്സ് ചാംപ്യന്‍ഷിപ്പില്‍ വെറ്റലുമായുള്ള ലീഡ് 40 ആക്കി ഹാമില്റ്റണ് ഉയര്‍ത്തി. ഹാമില്‍റ്റണിന് 281ഉം വെറ്റലിന് 241ഉം പോയിന്റാണുള്ളത്.